Posts

Showing posts from October, 2022

നയൻതാരയും സറോഗസിയും ചില ചിന്തകളും.

Image
(Pic: actress Nayantara with her Sexual Partner holding legs of Kids born to them out of surrogacy) ശാസ്ത്രീയ സിദ്ധാന്തങ്ങൾ പറയുന്നത് ജീവൻ ആകസ്മികമായി സംഭവിച്ച ചില രാസപരിണാമങ്ങളുടെ ആകെത്തുകയാണ് എന്നതാണ്. അനുകൂല സാഹചര്യത്തിൽ ചില രാസപദാർത്ഥങ്ങൾ ഊർജത്തിന്റെ സഹായത്തിൽ ഒത്തു ചേർന്നതിന്റെ ഫലമായി സ്വയം വിഘടിക്കുവാൻ ശേഷിയുള്ള അതീവ സങ്കീർണമായ ചില രാസസംയുക്തങ്ങൾ ഉണ്ടായി. ഇതിനെ ശാസ്ത്രകാരന്മാർ ജീവന്റെ ആദികണം എന്നു വിളിച്ചു. അങ്ങനെ ഊർജത്തിന്റെ പ്രയാണം ജീവന്റെ രൂപത്തിൽ ജീവകണങ്ങളായി തുടങ്ങി. ഈയടുത്തു വന്ന ചില പഠനങ്ങൾ വെളിവാക്കുന്നത് ഇത്തരം ഒറ്റപെട്ട സംഭവങ്ങൾ ലോകത്തിന്റെ പലകോണുകളിലായി പല കാലഘട്ടങ്ങളിലും ഉണ്ടായിരുന്നു എന്നതാണ്. അതായത് ജീവന്റെ ആദികണം എന്നത് ബഹുവചനത്തിൽ "ആദികണങ്ങൾ " എന്ന് ഉപയോഗിക്കേണ്ട ഒന്നാണ് എന്നതാണ് (ഇപ്പോഴും ഒരുപക്ഷെ ഇത്തരം കണങ്ങൾ ഉളവാകുന്നുണ്ടാകാം, ശാസ്ത്രജ്ഞൻമാർ പക്ഷെ അതിന്റെ സാധ്യത വിരളം എന്നാണ് പറയുന്നത്. എന്നു കരുതി സാധ്യതയെ തള്ളിക്കളയുന്നുമില്ല.)  ഇത്തരത്തിൽ ജീവന്റെ ആദികണങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായി. പ്രകൃതിനിർധാരണ തത്വങ്ങൾ (Principles of natur...