Posts

Showing posts from September, 2024

ഡോൺക്വിക്സോട്ടുകൾ നമ്മെ സ്വാധിനീക്കുന്നതെങ്ങനെ?

Image
വജ്രം സ്വർണം ഇരുമ്പ് ചെമ്പ് അതുപോലെയുള്ള മറ്റു മൂലകങ്ങൾ ഈ പ്രപഞ്ചത്തിൽ കാണപ്പെടുന്ന പാറ്റേൺ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുമിച്ചാണ് ഇവ കാണപ്പെടുന്നത്. എന്തുകൊണ്ട് ഈ പ്രപഞ്ചത്തിൽ അത് ചിതറി കിടക്കുന്നില്ല ? ചിതറിക്കിടക്കുന്നു എന്നു പറയുമ്പോഴും ചിതറിക്കിടക്കുന്ന ആ സ്ഥലങ്ങളിൽ അവ അവരുടെതായ കൊച്ചു കോളനികളിൽ ആയാണ് നിലകൊളളുന്നത്. പ്രപഞ്ചത്തിൽ ഗാലക്സികൾ ഒരുമിച്ച് കാണപ്പെടുന്നു. ഭൂമിയുടെയും വ്യാഴത്തിന്റെയും ചൊവ്വയുടെയും ഇടക്ക് പെട്ടുപോയ മീറ്ററോയിഡുകൾ മറ്റ് അത്തരം പ്രാപഞ്ചിക വസ്തുക്കൾ ഇവയൊക്കെ തന്നെ പ്രകൃത്യാ സംഘങ്ങൾ ആയാണ് കാണപ്പെടുന്നത്. ഇവയൊക്കെ തന്നെ സ്വന്തം വ്യതിരിക്തത കാത്തുസൂക്ഷിക്കുന്നതിന് ബദ്ധപ്പെടുന്നു. ഈ അജൈവ വസ്തുക്കൾ തങ്ങളുടെതായ കോളനികൾ സൃഷ്ടിക്കുമ്പോൾ അവയിൽ നിന്നും ഉത്ഭവിച്ച സചേതനവസ്തുക്കൾ ( അതിൽ നമ്മളും പെടും) വ്യത്യസ്തമാകുന്നത് എങ്ങിനെ?  മനുഷ്യരാശിയുടെ ചരിത്രം വിഭജനത്തിന്റേതാണ്. ദൈവവിശ്വാസികൾ അവരെ സാത്താനും ദൈവവും , ആദാമും കായീനും, ദേവന്മാരും അസുരന്മാരും,  ആയി വിഭജിച്ച ചരിത്രം!. ശാസ്ത്രജ്ഞന്മാർ അവയെ പോസിറ്റീവും നെഗറ്റീവും ആയും ഭൗമ ശാസ്ത്രജ്ഞരും ചരിത്രകാരന്...

ഹിന്ദൻ ബർഗ് റിപ്പോർട്ടും അദാനിയും പിന്നെ ബുച്ചും

Image
"പരിണാമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ചെറിയ ചെറിയ മാറ്റങ്ങൾ മൂലം ഉണ്ടാകുന്നതാണെന്നും ആ മാറ്റം നിങ്ങൾക്ക് അനുഭവപ്പെടില്ല എന്നുള്ളതാണ് "  (പുലക് പ്രസാദ്, നളന്ദ ക്യാപിറ്റൽ) ഡിജിറ്റൽ ചിത്രങ്ങൾ എന്നത് പിക്സൽ എന്ന ചെറിയ പൊട്ടുകൾ കൊണ്ടുള്ള സങ്കേതങ്ങളുടെ ആകെ തുകയാണ്. ഒരു പിക്സൽ മാത്രം കാണുന്ന ആൾക്ക് എന്തായിരിക്കും ആ ചിത്രം എന്നത് ഒരിക്കലും ഗണിക്കുവാൻ കഴിയില്ല.ഒരിക്കലും ഒരു വലിയ ചിത്രം  ഗോചരമല്ലാത്ത ചെറിയ ചെറിയ മാറ്റങ്ങളാണ് എതിർപ്പുകൾ നേരിടാതെ ഒരു ജനതയെ പരുവമാക്കുന്നതിന് ഏറ്റവും നല്ല കാര്യം. ഇന്ത്യ മഹാരാജ്യത്തെ സ്വേച്ഛാധിപരമായി ഭരിക്കണം എങ്കിൽ ജനങ്ങളെ ആ ഒരു രീതിയിലേക്ക് പരുവപ്പെടുത്തണം അത്തരം പരുവപ്പെടുത്തലിന് ചെറിയ ചെറിയ കാര്യങ്ങൾ കൊടുത്ത് അവരെ തൃപ്തിപ്പെടുത്തണം .കണ്ണിൽ വരാത്ത വിധം മാറ്റങ്ങൾ കൊണ്ടുവരുമ്പോഴാണ് രാജ്യത്തിനെ തൻറെ അധികാരമുഷ്ടിക്കകത്ത് കൊണ്ടുവരുവാൻ ഒരു ഏകാധിപതിക്ക് സാധിക്കുകയുള്ളൂ. ഹിറ്റ്ലർ എന്നയാളെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് ക്രൂരനായ ഒരു ഏകാധിപതി എന്ന നിലയ്ക്കാണ്. എന്നാൽ ഹിറ്റ്ലറിന്റെ ചരിത്രം ജർമ്മനിയിലെ ആളുകൾ പറയുന്നത്  എന്താണ് എന്നത് കൂടി മനസ്സിലാക്കി...