Posts

Showing posts from May, 2022

ഭ്രാന്ത്

Image
ഇതിനൊന്നും മരുന്നില്ല കേട്ടോ ... സമയം  എടുത്തേ മാറുകയുള്ളൂ ". ഡോക്ടർ കുറിപ്പടി എഴുതിക്കൊണ്ടു പറഞ്ഞു. അതിൽ രോഗിയുടെ സഹകരണം ആവശ്യമാണ്. അവൾ നിശ:ബ്ദയായി ഡോക്ടറുടെ മുന്നിലിരിക്കുകയാണ് ... ഞാൻ എന്റെ അവസ്ഥ ഓർത്തു ഹതാശനായി.  കല്യാണത്തിനു മുൻപിതറിഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷെ ഇതിൽ നിന്നും ഒഴിവാകാമായിരുന്നു. ഇതിപ്പോൾ കല്യാണം കഴിഞ്ഞു. അവളാണെങ്കിൽ മൂന്നു മാസവും അമ്മയാണിതിനു പിന്നിൽ ... എല്ലാം അറിഞ്ഞു കൊണ്ട് എങ്ങനെ മകന്റെ ജീവിതം കൊണ്ട് പന്താടാൻ സാധിക്കുന്നു. എല്ലാം എന്റെ വിധി ... ഞാൻ നെടുവീർപ്പിട്ടു. ഭ്രാന്തുള്ള ഭാര്യയെയും കൊണ്ടെങ്ങനെ ഇനി ജീവിതം മുന്നോട്ടു കൊണ്ടു പോകും ? കുട്ടിയുടെ അവസ്ഥ എന്താകും ? അതിനെ ഭ്രാന്തിയുടെ കുട്ടി എന്നല്ലെ ആൾക്കാർ കാണൂ.....? ജനിക്കുവാൻ പോകുന്ന കുട്ടി ആ സ്റ്റിഗ്മ പേറിയല്ലേ ഇതി ജീവിക്കേണ്ടി വരിക.. അതിനെ അബോർട്ട് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഡോക്ടർ കൊന്നില്ലെന്നേയുള്ളൂ.. ചീത്ത പറഞ്ഞ് ചെവി പൊട്ടിച്ചു ! ... വിദ്യാഭ്യാസം ഉണ്ടായാൽ പോര, വിവരം കൂടി വേണം എന്നും .... ഞാനാകെ ചൂളിപ്പോയി. ഞാനനുഭവിക്കണം ആ അപമാനം .... ഒരു പ്രാണനെയല്ലേ സ്വാർത്ഥതപ്പുറത്ത് നശിപ്പിക്...