Posts

Showing posts from August, 2024

പ്രകൃതി ദുരന്തങ്ങളും നഷ്ടപരിഹാരവും

Image
  പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ എല്ലായ്പ്പോഴും കേൾക്കുന്ന ഒന്നാണ്  ദുരന്തങ്ങൾ നടന്ന സ്ഥലങ്ങളിൽ ജനങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാര പാക്കേജു വളരെ കുറവാണ് അപര്യാപ്തമാണ് എന്നൊക്കെ . എപ്പോഴാണ് ഒരു പാക്കേജ് പര്യാപ്തമാകുന്നത്? എങ്ങനെയാണ് ആ പാക്കേജ് അയാൾക്ക് പര്യാപ്തമാണ് എന്ന്  കണക്കാക്കുന്നത്? ഒരു വർഷം പതിനായിരം രൂപ സമ്പാദിക്കുന്ന ഒരു വ്യക്തിക്കും ഒരു ലക്ഷം രൂപ സമ്പാദിക്കുന്ന വ്യക്തിക്കും ഒരേ നഷ്ടപരിഹാരം പര്യാപ്തമാകുമോ?  1.എന്തിന് നഷ്ടപരിഹാരം നൽകണം?  പ്രകൃതി ദുരന്തം സംഭവിച്ചു കഴിയുമ്പോൾ അവിടെ ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു സമൂഹത്തിൻറെ ഉപജീവനമാർഗ്ഗവും സമീപകാലത്തേക്കുള്ള വരുമാനഷ്ടവും ഉണ്ടാവുകയാണു ചെയ്യുന്നത്. ഇത് ആ സമൂഹം അഥവാ വ്യക്തി പ്രതിനിധാനം ചെയ്യുന്ന സമ്പദ് വ്യവസ്ഥയെ ചെറിയൊരു കാലത്തേക്ക് സാമ്പത്തികമായി ഞെരുക്കിയേക്കാം. ഒരുപക്ഷേ അവിടുത്തെ വരുമാന രീതികൾ തന്നെ മാറിയേക്കാം. അങ്ങനെ വരുമ്പോൾ രാജ്യത്തിൻറെ സമ്പത്ത് സ്രോതസ്സിലേക്ക് ആ സമൂഹം നൽകുന്ന വരുമാനത്തിൽ ഇടിവു ഉണ്ടാവുകയും സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുകയും ചെയ്യാം. ഇത് ഒഴിവാക്കുന്നതിനും ആ പ്രദേശത്തെ ആ സമൂഹത്ത...

ഖാദി: ഒരു പ്രസ്ഥാനത്തിൻ്റെ ഉയിർത്തെഴുന്നേൽപ്പ്

Image
 പരുത്തിയിൽ നിന്നോ കമ്പിളിയിൽ നിന്നോ ഉണ്ടാക്കിയ നാടൻ തുണിയാണ് ഖാദി.  ഇത് ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റെയും സ്വയംപര്യാപ്തതയുടെയും ഗ്രാമീണ വികസനത്തിൻ്റെയും പ്രതീകമാണ്. ഖാദിയുടെ ഉത്ഭവം  ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടത്തിലാണ് ഖാദി എന്ന ആശയം പ്രാമുഖ്യം നേടിയത്. പ്രസ്ഥാനത്തിൻ്റെ പ്രധാന നേതാക്കളിലൊരാളായ മഹാത്മാഗാന്ധി ഇന്ത്യൻ ജനതയെ ശാക്തീകരിക്കുന്നതിനും ബ്രിട്ടീഷ് നിർമ്മിത വസ്തുക്കൾ ബഹിഷ്കരിക്കുന്നതിനുമുള്ള ഒരു മാർഗമായി ഖാദിയെ പ്രോത്സാഹിപ്പിച്ചു.  ഖാദി ധരിക്കുന്നതിലൂടെ ഇന്ത്യക്കാർക്ക് തങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം ഉറപ്പിക്കാൻ മാത്രമല്ല, ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. സ്വാതന്ത്ര്യ സമരത്തിൽ ഖാദിയുടെ പ്രാധാന്യം   1. സാമ്പത്തിക ശാക്തീകരണം : ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് തൊഴിൽ നൽകുന്നതിനുള്ള ഒരു മാർഗമായി ഖാദി സ്വീകരിക്കണമെന്ന് ഗാന്ധി വാദിച്ചു.  ഖാദി നൂൽക്കുകയും നെയ്യുകയും ...

ഇന്ത്യ - ഒരു സാമ്രാജ്യത്വ മോഹി?

മാറിയ അന്താരാഷ്ട്ര ജിയോ പൊളിറ്റിക്സ് സാഹചര്യങ്ങളിൽ അമേരിക്കയുടെ അപ്രമാദിത്വത്തിന് ഇടിവ് തട്ടുകയും ബദൽ സാമ്പത്തിക ശാക്തിക ശക്തികളായി ഇന്ത്യ ചൈന റഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് അവരുടെ കമ്പോളത്തിന് വലിപ്പത്തിന്റെ ശക്തികൊണ്ട്   കൂടുതൽ പ്രാധാന്യം കൈവരികയും ഡോളറിന്റെ  അപ്രമാദിത്വത്തിന് ഇടിവ് തട്ടുകയും ചെയ്യുന്ന ഒരു സാഹചര്യം ഉളവായത് ലോക പോലീസ് ചമയുന്ന അമേരിക്കയുടെ താൽപര്യങ്ങൾക്ക് ഘടകവിരുദ്ധമായ വസ്തുതകളാണ് . ഡോളർ എന്ന നാണ്യ വിനിമയ മാധ്യമത്തെ ഒഴിവാക്കിക്കൊണ്ട് രാജ്യങ്ങൾ പരസ്പരം ഇടപാടുകൾ നടത്തുന്നത് അന്താരാഷ്ട്ര വിപണിയിൽ അമേരിക്കയുടെ സാമ്പത്തിക ശാക്തിക ശക്തികൾക്ക് ഇടിവ് തട്ടുന്ന ഒരു വ്യവസ്ഥ കൊണ്ടുവരികയും അതിനെ കാലേകൂട്ടി പ്രതിരോധിച്ചില്ല എങ്കിൽ ലോകചരിത്രത്തിന്റെ ഭൂപടത്തിൽ അമേരിക്ക എന്ന രാജ്യത്തിൻറെ അപ്രമാദിത്വം നഷ്ടപ്പെടുന്ന രീതിയിൽ , ബ്രിട്ടന് സംഭവിച്ചത് പോലെ സൂര്യൻ അസ്തമിക്കാത്ത വ്യവസായിക സാമ്രാജ്യത്തിന്റെ ഉടമയായ അമേരിക്കയ്ക്ക് അവരുടെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്യും എന്നതാണ് അമേരിക്ക നേരിടുന്ന ഒരു വലിയ പ്രശ്നം.  അമേരിക്കയുടെ ഭീഷണി ബദൽ ശക്തികളായി വളർന്നുവരുന്ന ചൈന റഷ്യ ഇന്ത്യ തുടങ്ങിയ...