Posts

Showing posts with the label metoo

ആ ... പത്തിൽ നീയെങ്ങാനും ?"

Image
രാവിലെ എഴുന്നേറ്റപ്പോൾ വൈകി ഫയർ ഗേൾസ് വാട്ട്സാപ്പ് ഗ്രൂപ്പ്‌ പരിശോധിച്ചു. ദിനമേയുള്ള ശീലമായി മാറിയിരിക്കുന്നു വാട്ട്സാപ് ..... ചായ കുടിക്കുന്ന പോലെ  ഈ 45 വയസ്സിലും കോളേജിൽ പഠിച്ച സുഹൃത്തുക്കളെ  ചേർത്തു നിർത്താൻ സഹായിക്കുന്നത്  ഈ വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ...  ഫയർ ഗേൾസ്സിൽ മഹാരാജാസ് കോളേജിൽ പഠിച്ച പെൺകുട്ടികൾ മാത്രമേ ഉള്ളൂ. മെയിൻ ഗ്രൂപ്പ് വേറെയുണ്ട്. അൽപം "ഗേളിഷ്" കാര്യങ്ങൾ സംസാരിക്കുന്നതിന് നമ്മുടെ മാത്രം ഗ്രൂപ്പ്  ആവശ്യമാണല്ലോ. കല്യാണം കഴിഞ്ഞു കുട്ടികളും ഭർത്താവുമായി ജീവിതം ഒരു ദിനചര്യ പോലെ മുന്നോട്ടു പോയി കൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിൻറെ പുതിയ ഭാഗമായി വാട്സ്ആപ്പ് വരുന്നത് .കൂടെ പഠിച്ച ഹേമ ആണ് തപ്പിപ്പിടിച്ച്  എൻറെ നമ്പർ കണ്ടെത്തി ഗ്രൂപ്പിൽ ആഡ് ചെയ്തത്. പലരും പല രീതിയിൽ ജീവിക്കുന്നു ചിലർ ജോലിക്ക് പോകുന്നുണ്ടെങ്കിലും ഭൂരിഭാഗവും വീട്ടമ്മമാർ തന്നെ. പലരുടെയും കുട്ടികളുടെ കല്യാണവുമായി . മിക്കപ്പോഴും ഗുഡ്മോണിങ് മോണിംഗ്, ഗുഡ് ആഫ്റ്റർനൂൺ മെസ്സേജുകൾ ആണ് ഗ്രൂപ്പിൽ ഉണ്ടാകാറുള്ളത് ഉള്ളത്.  സൗമ്യയുടെ വെറുപ്പിക്കൽ ഫോർവേഡുകളും.. അല്ലാത്തപക്ഷം ഗ്രൂപ്പിൽ ഈ...