Posts

Showing posts with the label deposit

ഡെപ്പോസിറ്റ്.

Image
മക്കൾ സ്വത്ത് ഭാഗം വെച്ചപ്പോൾ അതിൽ തൻ്റെ ഓഹരിയായി മൂന്നിലൊന്നു വേണമെന്ന് വാശി പിടിക്കുകയും അങ്ങനെ കുടുംബ സ്വത്ത് വിറ്റ് കിട്ടിയ ഒന്നര കോടി രൂപയിൽ 50 ലക്ഷം രൂപ അമ്മയുടെ പേരിൽ തന്നെ വേണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. കൂടെ നിൽക്കുന്ന ആൾക്ക് തറവാട് എന്ന പുണ്യ പുരാതന സങ്കല്പം അമ്മ പുറത്തെടുത്തു. എന്നാൽ ജോലിത്തിരക്കുകളും മറ്റു അസൗകര്യങ്ങളും കൂടി ആ ഓഫർ സ്വീകരിക്കുന്നതിൽ നിന്നും ഞങ്ങൾ രണ്ടു പിന്നോട്ട് വലിച്ചു. അമ്മ വളരെ വാശിയോടെയാണ് ഭാഗം വാങ്ങിയത് . വാർത്തകൾ വായിക്കുന്ന കൂട്ടത്തിൽ ആയതുകൊണ്ട് സമൂഹത്തിൽ നടക്കുന്ന തട്ടിപ്പുകൾ, മക്കൾ അല്ലെങ്കിൽ മാതാപിതാക്കളോട് കാണിക്കുന്ന കൊള്ളരുതായ്മകൾ ചതിക്കുഴികൾ ഇവയെ കുറിച്ചല്ലാം വളരെ ഉത്തമ ബോധ്യമുള്ളയാളായതിനാൽ സ്വഭാവികം . അമ്മയ്ക്ക് രണ്ടു മക്കൾ ആണ്. അച്ഛൻ പോയതിനുശേഷം വളർത്തിയത് അമ്മയായിരുന്നു. അച്ഛൻ്റെ ജോലി കിട്ടിയതിനാൽ വല്ല ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ കഴിഞ്ഞു പോയി . ജോലിക്കാര്യങ്ങൾ കാരണം ഭൂമിയുടെ രണ്ടറ്റത്താണ് ഞങ്ങൾ ഇരുവരും തറവാടായതു കൊണ്ട് വീടു അമ്മയുടെ കാലശേഷം ഒഴിവാക്കാം എന്ന ധാരണയിൽ ഞങ്ങൾ എത്തി. അമ്മയുടെ മരുന്നും കുട്ടിന് ഒരു ഹോം നഴ്...