ഈ ഞാൻ ഞാനല്ല, ഞാനേ അല്ല..നിങ്ങളും
പടം പൊഴിക്കുന്ന ജീവികൾ എന്നു പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് സാക്ഷാൽ പാമ്പ് ആണ്. എന്നാൽ പാമ്പ് മാത്രമാണോ പടം പൊഴിക്കുന്നത്? അല്ലേ അല്ല. ജീവനുള്ള എല്ലാ ചരാചരങ്ങളും പടം പൊഴിക്കൽ പ്രക്രിയയിലുടെ കടന്ന് പോകുന്നതാണ്. നമ്മുടെ ചർമ്മം മാസത്തിൽ ഒരിക്കൽ മാറുന്നു, ആന്തരിക ചർമങ്ങൾ (ആമാശയം, കുടൽ തുടങ്ങിയ ഭാഗത്ത് ) 2-5 ദിവസങ്ങൾക്കുള്ളിൽ, രസമുകുളങ്ങൾ 10 ദിവസത്തിൽ, തുടങ്ങി നമ്മുടെ ശരീരത്തിൻ്റെ നെടുംതൂൺ ആയ "എല്ലു" വരെ 10 വർഷത്തിൽ പൂർണമായും മാറുന്നു. ചുരുക്കത്തിൽ 10 വർഷം മുൻപ് കണ്ട ആളേ അല്ല നിങൾ ഇപ്പൊൾ. ആകെ പൂർണമായും മാറാത്തത് തലച്ചോറും, ഹൃദയവും മാത്രമാണ്. ഓർമകൾ കൂട്ടി വെക്കുന്ന തലച്ചോറിലെ ഭാഗങ്ങളായ ഹിപ്പോ കാമ്പസ് , അമിഗ്ടല, സെറിബെല്ലം, ബേസൽ ഗംഗ്ലിയ, കോർട്ടക്സ് മുതലായവ. 50 വയസ്സാകുമ്പോൾ ഹൃദയത്തിൻ്റെ 50% replace ആയിട്ടുണ്ടാകും. ഞാൻ നിങ്ങളെ പരിചയപ്പെട്ടിട്ട് അധികം നാൾ ആയിട്ടില്ലെങ്കിൽ അടുത്ത് തവണയും ഞാൻ നിങ്ങളെ ഓർക്കുന്നത് ഹിപ്പോ കാമ്പസ് എന്ന ലൈബ്രേറിയൻ വഴി ആണ്. കുറച്ചധികം നാൾ കഴിഞ്ഞാൽ, നിങ്ങളെ പറ്റിയുള്ള ഓർമ്മ സെറിബ്രൽ കോർട്ടക്സ് എന്ന് വിളിക്കുന്ന ഭാഗത്തേക്ക് കൈമാറ്റം ചെയ്യും, ...