Posts

Showing posts from August, 2025

ആത്മാവ് നഷ്ടപ്പെട്ട ശരീരങ്ങൾ

Image
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: വായിച്ചു കിളിപോയാൽ ഞാനുത്തരവാദിയല്ല  "അവൾ ആത്മാവില്ലാത്ത ഒരു വെറും ശരീരം മാത്രമാണ്," റയാൻ ഡോക്ടർ അശോക് വർമ്മയോട് പറഞ്ഞു. അശോക് വർമ്മ തന്റെ മുമ്പിലിരിക്കുന്ന റയാനെ സൂക്ഷിച്ചുനോക്കി. റയാൻ ശൂന്യമായ കണ്ണുകളോടെ തന്റെ മുന്നിലിരിക്കുന്ന ടേബിളിലേക്ക് നോക്കിയിരുന്നു. അവന്റെ കൈകളിൽ നിന്ന്, രക്തം ഉണങ്ങിപ്പിടിച്ച പാടുകൾ ഇപ്പോഴുമുണ്ട്. അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. "റയാൻ, നിങ്ങൾ ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കരുത്," ഡോക്ടർ വർമ്മ സൗമ്യമായി പറഞ്ഞു. "സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറഞ്ഞാൽ എളുപ്പത്തിൽ ചികിത്സ തുടങ്ങാം." റയാൻ ഒരു ദീർഘനിശ്വാസമെടുത്തു. "ഡോക്ടർ, ഇത് ശരീരത്തിനോ മനസ്സിനോ ഉള്ള രോഗമല്ല. ഇത് ഇതിനും അപ്പുറത്തുള്ള എന്തോ ഒന്നാണ്." വർമ്മ റയാന്റെ മാനസികനില മനസ്സിലാക്കാൻ ശ്രമിച്ചു.  കഴിഞ്ഞ ആഴ്ച റയാൻ തന്റെ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു. പോലീസ് ചോദ്യം ചെയ്യലിൽ, റയാൻ ഒരേയൊരു കാര്യം മാത്രമാണ് ആവർത്തിച്ചത്, "അവൾ എന്റെ ഭാര്യയല്ല, അവളുടെ ശരീരത്തിൽ മറ്റെന്തോ ഒന്നാണ്." പോലീസ് റയാനെ ഒരു മാനസികരോ...

മറഞ്ഞിരിക്കുന്ന ദംഷ്ട്രങ്ങൾ

Image
അമ്മാളു ചിരിച്ചു. സുന്ദരിയാണവർ വെളുത്ത തൊലിയുള്ളവൾ. അവളുടെ മുഖത്ത് മാഞ്ഞു പോയ യൗവനത്തെ തിരിച്ചു പിടിക്കുവാനുളള ശ്രമങ്ങൾ നടന്നിരുന്നു. പക്ഷെ അപ്പോഴും ആ വരിവൊത്ത പല്ലുകൾ അങ്ങനെ തന്നെയുണ്ടായിരുന്നു. ചുണ്ടുകൾക്കിടയിലൂടെ തെളിവാക്കുന്ന പല്ലുകൾ. വെളുത്ത പല്ലുകൾ തേറ്റപ്പല്ലുകളായിരുന്നു അതിൽ എത്രയോ പേരുടെ ചോര പുരണ്ടിരുന്നു. ചോരയുടെ നിറം കണ്ട് അതിൻറെ ഉടമയുടെ ശരീരനിറം എന്തായിരിക്കുമെന്ന് ഞാൻ ഉറക്കെ ചിന്തിച്ചു. കറുപ്പോ അതോ വെളുപ്പോ? കറുപ്പിലും വെളുപ്പിലും അത് ചുവന്നിരിക്കുന്നു " ഞാൻ കറുത്ത രക്തം പാനം ചെയ്യാറില്ല " അമ്മാളു പറഞ്ഞു " അത് ദുഷിച്ചരക്തം ആണ് ". " അതിന് നിണം ചുവപ്പല്ലേ? " " ആരു പറഞ്ഞു. ചില രക്തം കറുത്തിരിക്കും ചിലത് ചുവന്നും " ദുഷിച്ച രക്തം കറുത്തിരിക്കും അവർ ചിരിച്ചു. എനിക്കതിഷ്ടമല്ല പല്ലുകളിലെ നിണക്കറ അവർക്ക് ബീഭൽസത നൽകി. ചുണ്ടിലെ ചുവപ്പു ചായത്തിനപ്പുറം അമ്മാളുവിൻ്റെ കാമാതുരമായ കണ്ണുകൾ തിളങ്ങി. ചുണ്ടുകളിൽ കടിക്കാൻ എനിക്കിഷ്ടമാണ്. അപ്പോൾ അവ കൂടുതൽ ചുവക്കും. ചെമ്പനീർ പോലെ അവർ പൊട്ടിച്ചിരിച്ചു. എൻ്റെ ചുണ്ടുകൾ കടിച്ചു പറിക്കുമോ എന്ന് ഞാൻ...