അദാനി എന്ന രാജ്യസ്നേഹി
അദാനിയെ പോലുള്ള ഒരു രാജ്യസ്നേഹിയെ ഞാൻ കണ്ടിട്ടില്ല എന്ന് വേണം പറയാൻ കാരണം അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ നിന്നും ധനം സ്വരുക്കൂട്ടി ഇന്ത്യയെ പോലുള്ള പാവപ്പെട്ട രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക് വിതരണം ചെയ്യുന്ന ഒരു നവീന റോബിൻ ഹുഡ് ആണ് ശ്രീ അദാനി. നിങ്ങൾ സ്വീകരിക്കുന്നത് അമേരിക്ക പോലുള്ള മുതലാളിത്ത രാജ്യങ്ങളിലെ ക്യാപിറ്റലിസ്റ്റ് കോടതികൾ പറയുന്ന ഏകപക്ഷീയമായിട്ടുള്ള ന്യായവാദങ്ങൾ ആണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് തെറ്റുപറ്റി എന്ന് ഞാൻ പറയും. അമേരിക്കൻ നിയമമായ FCPA (1977) നിയമപ്രകാരം ബിസിനസ്സുകാർ വിദേശികൾക്ക് കൈക്കൂലി കൊടുക്കുന്നത് കുറ്റകരമാണ്.( അപ്പോൾ സ്വദേശികൾക്ക് കൊടുക്കാം എന്നാണോ?) മറ്റൊരു തരത്തിൽ ചിന്തിച്ചാൽ അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ നിന്നും $250 മില്യൺ കൈക്കൂലി ഇനത്തിൽ ഇന്ത്യയിൽ ചെലവാക്കി എന്നാണ് കോടതി പറയുന്നത്. ഈ 250 മില്യൺ ഡോളർ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വന്നു എന്ന് മനസ്സിലാക്കണം . അതായത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ $ 250 മില്യൺ ൻ്റെ വർദ്ധനവ് ഉണ്ടായി. തത്തുല്യമായ തുക അദാനി മുതലാളി കൈക്കൂലി ഇനത്തിൽ കൈമാറി എന്നു പറയുമ്പോൾ അത്രമാത്രം തുക കമ്മട്ടത്തിൽ അടിക്കണം...