Posts

Showing posts from February, 2026

ഗന്ധർവ്വ ക്ഷേത്രവും സർവം മായയും

Image
 മലയാളം ഫാന്റസി സിനിമയായ സർവ്വം മായ എന്ന സിനിമ മലയാളിയുടെ മനസ്സിലേക്ക് അവർ പോലുമറിയാതെ പതുക്കെ കുത്തിവെക്കുന്നത് അന്ധവിശ്വാസത്തിന്റെ ഉൽപരിവർത്തനം വന്ന വൈറസുകളാണ്. അതേ വൈറസുകൾ തന്നെയാണ് രോമാഞ്ചം, നന്ദനം, തുടങ്ങിയ ഫാന്റസി ചിത്രങ്ങളും പങ്കുവെയ്ക്കുന്നത്. ഈ സന്ദർഭത്തിലാണ് 1972 ൽ ഇറങ്ങിയ ഗന്ധർവക്ഷേത്രം എന്ന സിനിമ കാലാതിവർത്തിയായ പുരോഗമന ആശയങ്ങളുടെ പതാക വാഹകൻ ആകുന്നത് 1970 കളിൽ കേരളത്തിൽ നിലനിന്നിരുന്ന പല അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ഉള്ള ഒരു സിനിമ എന്ന നിലയിൽ വളരെ പുരോഗമനപരമായ ആശയങ്ങളാണ് ഗന്ധർവ്വക്ഷേത്രം അവതരിപ്പിക്കുന്നത്. ക്ഷേത്രം പൊളിച്ചു കളഞ്ഞ് ഫാക്ടറി പണിയുമ്പോൾ അവിടെ ജോലി ലഭിക്കുന്നത് ആയിരങ്ങൾക്കാണ് എന്ന് പറഞ്ഞു വെക്കുന്നുണ്ട് ഈ സിനിമ. ഗന്ധർവ്വൻ ബാധയും മറ്റും മാനസിക പ്രശ്നങ്ങൾ  ആണെന്നും അതെല്ലാം കുട്ടിക്കാലത്ത് തെറ്റായ വിശ്വാസങ്ങൾ കുട്ടികളുടെ മനസ്സിൽ അടിച്ചേൽപ്പിക്കുന്നത് കൊണ്ടാണെന്നും പറഞ്ഞുവെക്കുന്നുണ്ട് ഈ സിനിമ. മറ്റൊന്ന് സഹോദരിയെ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സതീശനോട് വാസുദേവൻ പറയുന്ന വാക്കാണ്. തൻറെ സഹോദരിയുടെ ജീവിതം അവളുടെ സ്വാതന്ത്ര്യം ആ...