Posts

Showing posts from October, 2024

ചില ദൈവ(സാത്താൻ) ചിന്തകൾ

Image
ഒരു നാട്ടിൽ ഒരിക്കൽ രണ്ടു ധനികർ എത്തിച്ചേരുന്നു, രാമുവും രാജുവും . ലഭ്യമായ സുഖ സൗകര്യങ്ങളുടെ കസ്റ്റോഡിയന്മാരാണ് ഇവർ പക്ഷെ രണ്ടു വിഭിന്ന ധ്രുവങ്ങളിലെ സ്വഭാവക്കാർ ആണ്. ഇവരുടെ കയ്യിലുള്ള സമ്പത്ത് ചെലവാക്കിയാൽ മാത്രമേ ഇവർക്ക് നാട്ടിലെ പ്രമാണിമാരായി നിലനിൽപുള്ളൂ . ഇവർ രണ്ടു പേരും തങ്ങളുടെ പക്കലുള്ള ധനം തങ്ങളുടെ ആശ്രിതർക്ക് നൽകുവാൻ താൽപര്യമുള്ളവർ ആണ് പക്ഷെ അതിനു മുൻപായി അവർ സന്തോഷിക്കണം, അവരെ സന്തോഷിപ്പിക്കണം. രാജുവിന് സമ്പത്ത് നൽകുവാൻ താൽപര്യമുണ്ടെങ്കിലും ആയത് കൊട്ടിഘോഷിച്ചു നടക്കുവാൻ താൽപര്യമില്ല. എന്നാൽ രാമുവാകട്ടെ തൻ്റെ സമ്പത്ത് തന്നെ പ്രസാദിപ്പിക്കുന്നവർക്ക് നൽകുവാൻ തയ്യാറാണെന്ന് കൊട്ടിഘോഷിച്ചു നടക്കുന്നു. എന്നാൽ സമ്പത്ത് നേടുന്നതിലേക്കുള്ള പാത ഇടുങ്ങിയതും കഠിനവുമത്രെ. ഒരു പക്ഷെവൻ കഷ്ടപ്പാടുകൾക്കു ശേഷവും നിങ്ങൾക്ക് ഇഹത്തിൽ സമ്പത്ത് നേടുവാൻ സാധിച്ചില്ല എങ്കിൽ പരത്തിൽ നേടുവാൻ സാധിക്കും. പരീക്ഷണങ്ങൾ രാമുവിന് ഇഷ്ടമാണ് അതിനാൽ തന്നെ രാമുവിൻ്റെ പരീക്ഷണങ്ങളെ നേരിടുന്നതിനുള്ള എളുപ്പ വഴികൾ ഗ്രന്ഥങ്ങളായി ലഭ്യമാക്കപ്പെട്ടിട്ടുണ്ട്. ധാരാളം കഥകളും ഉപകഥകളും ചൊല്ലുകളും മൊഴികളുമായ...