Posts

Showing posts with the label Don Quixote

ഡോൺക്വിക്സോട്ടുകൾ നമ്മെ സ്വാധിനീക്കുന്നതെങ്ങനെ?

Image
വജ്രം സ്വർണം ഇരുമ്പ് ചെമ്പ് അതുപോലെയുള്ള മറ്റു മൂലകങ്ങൾ ഈ പ്രപഞ്ചത്തിൽ കാണപ്പെടുന്ന പാറ്റേൺ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുമിച്ചാണ് ഇവ കാണപ്പെടുന്നത്. എന്തുകൊണ്ട് ഈ പ്രപഞ്ചത്തിൽ അത് ചിതറി കിടക്കുന്നില്ല ? ചിതറിക്കിടക്കുന്നു എന്നു പറയുമ്പോഴും ചിതറിക്കിടക്കുന്ന ആ സ്ഥലങ്ങളിൽ അവ അവരുടെതായ കൊച്ചു കോളനികളിൽ ആയാണ് നിലകൊളളുന്നത്. പ്രപഞ്ചത്തിൽ ഗാലക്സികൾ ഒരുമിച്ച് കാണപ്പെടുന്നു. ഭൂമിയുടെയും വ്യാഴത്തിന്റെയും ചൊവ്വയുടെയും ഇടക്ക് പെട്ടുപോയ മീറ്ററോയിഡുകൾ മറ്റ് അത്തരം പ്രാപഞ്ചിക വസ്തുക്കൾ ഇവയൊക്കെ തന്നെ പ്രകൃത്യാ സംഘങ്ങൾ ആയാണ് കാണപ്പെടുന്നത്. ഇവയൊക്കെ തന്നെ സ്വന്തം വ്യതിരിക്തത കാത്തുസൂക്ഷിക്കുന്നതിന് ബദ്ധപ്പെടുന്നു. ഈ അജൈവ വസ്തുക്കൾ തങ്ങളുടെതായ കോളനികൾ സൃഷ്ടിക്കുമ്പോൾ അവയിൽ നിന്നും ഉത്ഭവിച്ച സചേതനവസ്തുക്കൾ ( അതിൽ നമ്മളും പെടും) വ്യത്യസ്തമാകുന്നത് എങ്ങിനെ?  മനുഷ്യരാശിയുടെ ചരിത്രം വിഭജനത്തിന്റേതാണ്. ദൈവവിശ്വാസികൾ അവരെ സാത്താനും ദൈവവും , ആദാമും കായീനും, ദേവന്മാരും അസുരന്മാരും,  ആയി വിഭജിച്ച ചരിത്രം!. ശാസ്ത്രജ്ഞന്മാർ അവയെ പോസിറ്റീവും നെഗറ്റീവും ആയും ഭൗമ ശാസ്ത്രജ്ഞരും ചരിത്രകാരന്...