Posts

Showing posts from 2023

കമ്പിളിപ്പുതപ്പ്

Image
"എന്തൊരു തണുപ്പാ..." അമ്മ പറഞ്ഞു. ആഴ്ചയിൽ ഒരിക്കൽ പാരന്റ്സിന്നെ കാണുവാൻ ചെല്ലാറുള്ള പതിവ് സന്ദർശനത്തിനിടയിൽ അമ്മയുടെ പരാതി. ഒരു മാസം മുൻപ് ചൂടാണ് എന്നു പറഞ്ഞ് എ.സി. വാങ്ങിയ ആളാണ് എ സി വാങ്ങണ്ട എന്നു പറഞ്ഞപ്പോൾ സ്വർണം സഹകരണ ബാങ്കിൽ കൊണ്ടു വെച്ച കാശു കൊണ്ടാണ് ആളു വാങ്ങിയത് ഞാനെതിർക്കും എന്നറിയാവുന്നത് കൊണ്ട് എല്ലാം ഒപ്പിച്ചതിനുശേഷമാണ് പുളളിക്കാരി എന്നെ വിളിച്ചു പറഞ്ഞത്. തണുപ്പ് അടിച്ചാൽ കാലുമരവിക്കുന്ന ആളാണ് എ.സിക്കായി വാദിക്കുന്നത്. അച്ഛനെതിർത്തിരുന്നു , മുൻപ്. ഇപ്പോൾ ആശുപത്രി വാസങ്ങൾക്കു ശേഷം എതിർപ്പ് ഇല്ലാതെയായി മഴ പെയ്തു തുടങ്ങിയപ്പോൾ അമ്മയുടെ പരാതി തണുപ്പിനെതിരെയായി. "അപ്പം പിന്നെന്തിനാ എസി വാങ്ങിയത് ? കറന്റ് ബില്ല് മൂവായിരമായി"  ആരോടെന്നില്ലാതെ, എന്നാൽ ഞാനും അമ്മയും കേൾക്കുവാൻ പാകത്തിൽ  അച്ഛൻ പറഞ്ഞു. "എസി വാങ്ങിയവർ അടക്കുമായിരിക്കും." അടുത്തയാഴ്ച ഒരു കമ്പിളി വാങ്ങി കൊടുക്കാം ഞാൻ വിചാരിച്ചു. **** ആഴ്ച രണ്ടായി. എനിക്ക് വീട്ടിൽ പോകാൻ സമയം കിട്ടുന്നില്ല. എന്നെ വീട്ടിൽ നിന്നും വിളിക്കാത്തതു കൊണ്ട് ഞാനും വിളിക്കാറില്ല. സിൽമയിൽ കാണുന്നതു പോലെ ജീവി...

മാമ്പഴം (വൈലോപ്പിള്ളി)

Image
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീർ  നാലുമാസത്തിന്‍ മുന്‍പില്‍ ഏറെ നാള്‍ കൊതിച്ചിട്ടീ ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ (2) അമ്മതന്‍ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ അമ്മലര്‍ ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ  ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികള്‍ വിരിഞ്ഞ പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍ പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ (2) പൈതലിൻ ഭാവം മാറി വദനാംബുജം വാടീ (2) കൈതവം കാണാക്കണ്ണ് കണ്ണുനീർത്തടാകമായ് മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല (2) മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല എന്നവൻ മാന്‍പെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ (2) *** തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതകക്കിങ്ങിണി സൗഗന്ധിക സ്വർണ്ണമായ് തീരും മുന്‍പേ (2) മാങ്കനി വീഴാന്‍ കാത്തു നിൽക്കാതെ (2) മാതാവിന്റെ പൂങ്കുയിൽ കൂടും വിട്ട് പരലോകത്തെ പൂകി വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ് ക്രീഡാരസലീനനായ്‌ അവന്‍ വാഴ്‌കെ (2) അങ്കണ...

"ജീ"വിതവും "ജി"കളും

ഒന്നാമത്തെ"ജി"  Get Married (കല്യാണം കഴിക്കുക) "എന്താടാ നിൻ്റെ ആഗ്രഹം" "നിക്ക് .... കല്യാണം കഴിച്ചാൽ മതി" "ങാഹാ....ആരെയാ മോന്ന് കല്യാണം കഴിക്കേണ്ടെ"  "എനിക്ക് നദിയാ മൊയ്തു നെ കെട്യാ മതി അയിനിപ്പം മൊയ്തുക്ക സമ്മതിക്കണ്ടെ? മാത്രല്യ പൊന്നാനി പോണം ..." " ന്നാ കാർത്തിക മതി "  "ന്റെ പൊന്നു മോൻ യിപ്പം പത്താം ക്ലാസ് പാസാവ് ..... ന്നിട്ട് ആലോചിക്കാം .." ചെറുപ്പം മുതലേയുള്ള ആശയായിരുന്നു എങ്ങനെയെങ്കിലും വലുതായി കല്യാണം കഴിക്കണമെന്നത്. ഗവർമെന്റ് 21 വയസ് മതി എന്നു പറഞ്ഞാലും പക്ഷെ നാട്ടുനടപ്പു പ്രകാരം കല്യാണപ്രായത്തിന് മിനിമം 25 കഴിയണം.   "നന്നായി പഠിച്ചു മാർക്ക് വാങ്ങി വല്ല ഡോക്ടറോ എഞ്ചിനീയറോ ആയാൽ മാത്രമേ നല്ല പെണ്ണിനെ കിട്ടോള്ളൂ " അപ്പച്ചൻ തുറുപ്പുചീട്ടിറക്കി. വയസ് 32 ആയി പി.എസ് സി യും ശയന പ്രദക്ഷിണവും നടത്തുന്നുണ്ട്. ജോലി ആയില്ല . സ്ഥിരം പണിയും ശരിയായില്ല.  ശ്ശെന്തിന്..... ഒരു ലൈൻ പോലും സെറ്റായില്ല.  ദുരന്തജീവിതം കൊള്ളാവുന്ന പെമ്പിള്ളാരെയൊക്കെ ചില മാക്കാച്ചി മോറൻമാർ കെട്ടിക്കൊണ്ടുപോകുന്നു. ...... മുരട്ടു സിംഗിളായി അ...

വീണ്ടും ഒരു മുടിവെട്ട് കഥ

Image
ബർബർ ഷാപ്പ് നന്ദപ്പൻ എന്ന നന്ദനൻ  ചേട്ടൻ്റെ ചേട്ടൻ രാധാകൃഷ്ണൻ ഹൈദരാബാദിൽ അപകടത്തിൽ വെച്ച് മരണപ്പെട്ടതിനു ശേഷം ആണ് നന്ദപ്പൻ  ചേട്ടന്റെ മുടിവെട്ട് കട ഏറ്റെടുത്തു നടത്തുവാൻ തുടങ്ങിയത്. നന്ദപ്പൻ ചേട്ടൻ അതുവരെ മാടവനയിൽ ആയിരുന്നു കട നടത്തിയിരുന്നത്. ഞാൻ കുഞ്ഞായിരുന്നപ്പോൾ മുതൽ എന്റെ ഹെയർ സ്റ്റൈലിസ്റ്റ് രാധാകൃഷ്ണൻ ചേട്ടൻ ആയിരുന്നു. ചേട്ടൻ മരിച്ച വാർത്ത എന്റെ പിഞ്ചു മനസ് വേദനയോടെയാണ് കേട്ടത്. "അയ്യോ... ഇനിയെന്റെ മുടിയാരു വെട്ടുവേ..." നന്ദപ്പൻ ചേട്ടൻ കട തുറന്നതിൽ പിന്നെയാണ് സമാധാനമായത് ***** അന്നൊരു ഓണ അവധിക്കാലമായിരുന്നു. തല നിറച്ചു മുടിയുമായി നന്ദപ്പൻ ചേട്ടന്റെ കടയിൽ ഞാൻ ചെന്നു.  "എന്താടാ... പറ്റേണാ,  ഈ തല കഴിയട്ടെ അവിടെയിരി" കസേര കാട്ടി ചേട്ടൻ പറഞ്ഞു. ( തലയോട്ടി ചേർത്തു വെട്ടുന്ന പാറ്റേൺ ആണ് "പറ്റെ " എന്ന സ്റ്റൈൽ.) ചേട്ടൻ വെട്ടിക്കൊണ്ടിരിക്കുന്ന തലയിൽ കുറച്ചു വെള്ളം സ്പ്രേ ചെയ്തു. വെള്ളത്തുളളികളുടെ അവശിഷ്ട കണങ്ങൾ വായുവിലൂടെ പറന്ന് എന്റെ മുഖത്തിനെ തണുവണിയിച്ചു. അതിന്റെ സുഖത്തിൽ കസേരയിൽ കിടന്നിരുന്ന നാന മാസിക തുറന്നു . സിൽക്ക് സ്മിത മദാലസ മന്ദസ്മിതം തൂ...

ഒരു ന്യൂഇയർ ട്രിപ്

Image
Warning: കൊറോണ വന്നതിനു ശേഷം പനിയുടെ സ്വഭാവം മാറിയിരിക്കുന്നു. ചെറിയ ജലദോഷം പോലും ന്യൂമോണിയയായി മാറാൻ സാധ്യത വളരെയധികമായിരിക്കുന്നു. സമയത്ത് ചികിത്സിച്ചില്ലെങ്കിൽ സൂചിക്ക് പകരം തൂമ്പയെടുക്കേണ്ടി വരും. ഡിസംബർ 31,2022 ന്യൂ ഇയർ ആഘോഷിക്കാം എന്നു കരുതിയിരിക്കുമ്പോഴാണ് 31 ന് ശനിയാഴ്ച വെളുപ്പിന് അച്ഛന്റെ കോൾ . ഹൃദയം ഉച്ചത്തിൽ മിടിച്ചു. നീ വേഗം വന്നെന്നെ ആശുപത്രിയിൽ കൊണ്ടുപോ .... ശ്വാസം മുട്ടിയിട്ടു വയ്യ അച്ഛൻ ചുമച്ചു കൊണ്ടു പറഞ്ഞു. മോനേ ... അമ്മക്കും സുഖമില്യ ട്ടോ. കഴിവതും അച്ഛനെ അഡ്മിറ്റ് ചെയ്യണ്ട. പോകുന്നേരം അമ്മ പറഞ്ഞു. വേൽകെയർ ഹോസ്പിറ്റലിൽ ചെന്നതേ കാഷ്വാൽട്ടിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർ വന്ന് അടിസ്ഥാന പരിശോധനകൾ നടത്തി. ഏതാനും മാസം മുൻപ് വെട്ടിയിട്ട വാഴത്തണ്ട് കണക്കെ കിടത്തിയ അതേ ബെഡ്. അതിൽ തന്നെയായിരുന്നു ; അച്ഛൻ. എന്നാൽ അന്നത്തെ ആധി എനിക്കുണ്ടായില്ല. അത്ര സീരിയസ് അല്ലായിരുന്നു. അവസ്ഥ എന്നതായിരിക്കാം ഒരു കാരണം. "അതേയ്" കാഷ്വൽട്ടി ഡോക്ടർ വിളിച്ചു.  " അച്ഛനെ അഡ്മിറ്റ് ചെയ്യാനാണ് അച്ഛനെ നോക്കുന്ന സീനിയർ ഡോക്ടർ പറഞ്ഞത്. പക്ഷെ സീനിയർ ഇനി തിങ്കളാഴ്ചയേ ഉളളൂ. " ...

സൗന്ദര്യം, സങ്കല്പം, പ്രായം

Image
1990 " മുടിവെട്ടി കൈ കഴക്കുന്നല്ലോടാ..." ബാർബർ നന്ദപ്പൻ ചേട്ടൻ കൈ കുടഞ്ഞു കൊണ്ട് പറഞ്ഞു. 25 രൂപക്ക് മുതലാവൂല്ലട്ടാ ... ഞാൻ വളിച്ച ഇളി ചിരിച്ചു എത്ര നേരമാണ് കണ്ണാടിയുടെ മുന്നിൽ നിൽക്കുക? എത്ര കോതിയാലും തൃപ്തിയാവാത്ത മുടിയിഴകൾ ..  വളർത്താമെന്നു വിചാരിച്ചാൽ പനി വരും മുടിവെട്ടും, പനി മാറും .... ബ്ലഡി പനി. മുടി കുറച്ചു വളർന്നു കഴിയുമ്പോൾ അമ്മ പറയും തല നിറച്ചും കാട് പോലായി... "ദെന്താടാ ഇത് പോയ് മുടി വെട്ട്...ന്നാ കാശ്...." അച്ഛൻ , അച്ഛൻ കളിച്ചു.  അച്ഛന്റെ കിളിക്കൂടുകൾ .... ഇളയച്ഛന്റെ ഹിപ്പിത്തലമുടി ...സൗന്ദര്യ സങ്കൽപ്പങ്ങൾ മാറി മാറി വരുന്നു. അച്ഛന്റെയും അമ്മയുടെയും കല്യാണ ഫോട്ടോ അന്നുണ്ടായിരുന്ന ഫാഷൻ സ്റ്റേറ്റ്മെന്റ് ആയിരുന്നു. പോഞ്ഞിക്കരക്കാരിയായ അടിച്ചു പൊളിക്കാരിയെ കെട്ടിച്ചു വിട്ടത് വല്ലപ്പോഴും ബസ് വരുന്ന പനങ്ങാട് എന്ന കുഗ്രാമത്തിൽ .  "എങ്ങനെ അമ്മ ഇവിടെ ജീവിച്ചു?" "ഇന്നത്തെ പോലെ അന്ന് ഓപ്ഷൻസ് ഇല്ലായിരുന്നു മോനേ ..." തഗ് .... ഞാൻ ഓടാൻ കണ്ടം തിരക്കി. സ്കൂളിൽ പഠിക്കുമ്പോൾ ഫാഷൻ മിഥുൻ ചക്രവർത്തിയുടെ ചരിവും പിന്നിൽ തിക്കിത്തിരക്കിനിന്ന മുടിയ...