Posts

Showing posts with the label tippu

ടിപ്പുവിന്റെ നിധി

Image
നൻപകൽ നേരത്താണ് എനിക്ക്  ഒരു ഫോൺ കോൾ.  ട്രൂകോളർ രമേഷ് കുമാർ എന്നു പറഞ്ഞ അതിന്റെ ശബ്ദത്തിന്റെ ഉടമ "രാംകുമാർ" കർണാടക യിൽ നിന്നും വിളിക്കുന്നുവെന്ന് പരിചയപ്പെടുത്തി. വർക്കിങ് ഡേ ആയതു നന്നായി..അല്ലെങ്കിൽ ഉച്ചയ്ക്ക് വിളിച്ചവന്റെ...പച്ചയ്ക്ക് വിളിച്ചേനെ (മനസ്സിൽ 😊)  പണ്ട് ഞാൻ നോർത്ത് ബ്രാഞ്ചിൽ ജോലി ചെയ്യുന്ന സമയത്ത് പരിചയപ്പെട്ടതാണെന്നും അന്ന് ചെയ്ത് തന്ന സഹായങ്ങൾ മറക്കില്ല എന്നും പറഞ്ഞു. വിളിക്കുന്നത് വളരെ important ആയ ഒരു കാര്യത്തിനാണെന്നും അതിന് ആ നാട്ടിലെ ആരും പറ്റില്ലയെന്നും പ്രശ്നം solve ചെയ്യാൻ "സുരേന്ദ്രേട്ടന്റെ" സഹായം വേണമെന്നും പറഞ്ഞു.  "ആളെയങ്ങട്ട് പിടി കിട്ടണില്ലല്ലോ"  എന്നു പറഞ്ഞപ്പോൾ.   "ഓർക്കുന്നതെങ്ങനെ, വർഷങ്ങൾ ഇത്ര ആയില്ലേ" എന്നു രാംകുമാർ. "രാംകുമാറിന് ആള് മാറിയതാ"  "അല്ല ചേട്ടന്റെ വിസിറ്റിംഗ് കാർഡ് ഇപ്പോഴും കൈവശമുണ്ടെന്നും ആ നമ്പർ നോക്കിയാണ് വിളിക്കുന്നത്" "ആയിക്കോട്ടെ എന്താണ് പ്രശ്നം" കഥ മുന്നോട്ട് പോകണമല്ലോ.. "അതായത് ചേട്ടാ...എന്റെ അമ്മയുടെ വല്യച്ഛന് വീട് വെയ്ക്കാൻ മൈസൂർ കോട്ടയുടെ അടുത്ത് 15 സെന്റ...