ഒരു അച്ഛൻ്റെ രോദനം
അങ്ങനെ ദക്ഷിണഭാരതത്തിലെ കാനന ദേശത്ത് നായകനായി വിലസിടുമ്പോഴാണ് അങ്ങ് തെലുങ്കു ദേശത്ത് നിന്നും ജരാമൗലിയുടെ ഫോൺ വിളി. ഏട്ടാ ഞാനൊരു പാനിന്ത്യൻ പടം പിടിക്കുന്നു ലുക്ക് ടെസ്റ്റ് വേണം. റോൾ കട്ടപ്പ. നായകനാണോ അല്ല. നായകൻ്റെ അല്ല , നായകൻ്റെ അമ്മായിയുടെ വലം കൈ റോളാണ്. ഹെന്ത്. നോം അമ്മായിയുടെ വലം കൈ ? അമ്മായി മറ്റാരുമല്ലാ നമ്മുടെ മരിയാകൃഷ്ണനാണ് ഓ.. ഡാർക്ക് ..... ഹേ കാട്ടാളാ ... അല്ല, ജരാമൗലീ'... വേട്ടാവളിയാ നിനക്കെങ്ങനെ ധൈര്യം വന്നു ഈ കാനനദേശത്തെ രാജകുമാരനും ഉടയോനുമായ നമ്മോട് ഇത്തരുണത്തിൽ ധിക്കാരപരമായി പെരുമാറാൻ ? ദേഷ്യത്തോടെ ഫോൺ വലിച്ചെറിഞ്ഞു അതു കൊള്ളാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് തൻ്റെ പതിവു മെയ് വഴക്കത്തോടെ പെരുമ്പാവൻ മുറിയിലേക്ക് കടന്നു വന്നു. "തെലുങ്കിലെ മാമാപ്പണി വേണ്ടണ്ണാ. മാസും കോമഡിം കാണിച്ച് ഹീറോയിക്കാൻ നമ്മുക്ക് പെരുച്ചാഴിയുണ്ട് കൂതറയുണ്ട് പിന്നെ മിസ്റ്റർ ഫ്രോഡുമുണ്ട്.." പെരുമ്പാവ് മൊഴിഞ്ഞു. വർഷം 2015 ഭാരതം മുഴുവൻ ആ മാമയെ തെരഞ്ഞു . " ശെന്നാലും കട്ടപ്പ ബാഹുബലിയെ കുത്തിയതെന്തായിരിക്കും?" ഭാരതീയ സിനിമാ ചരിത്രത്തിൽ ഗബർ സിംഗിനോളം ചർച്ചയായ അതുക്കും മേലെ ച...