Posts

Showing posts with the label experience

കഷണ്ടി

Image
ഭാരത സൗന്ദര്യ സങ്കൽപത്തിൽ മാത്രമല്ല അമേരിക്കൻ സങ്കൽപങ്ങളിലും ആഫ്രിക്കൻ സങ്കൽപങ്ങളിലും കഷണ്ടിക്ക് ബഹിഷ്കൃത അധ:കൃത നിഷ്കാസിതസ്ഥാനമാണുള്ളത്. കാര്യo മൊട്ടയടിക്കുന്നത് ആഫ്രിക്കൻ സൗന്ദര്യ സങ്കൽപത്തിൽപെട്ടതാണെങ്കിലും സ്വന്തം ഭാര്യയെ കഷണ്ടി എന്നു വിളിച്ചാൽ വേലേം കൂലിയുമില്ലാത്ത ഒരപ്പനും സമ്മതിക്കില്ല , പിന്നെയാ വിൽസ്മിത്ത്. അതു വിളിച്ചതു വേറൊരു കർത്താ ചേട്ടൻ ആയതു കൊണ്ട് വർഗിയ കുഴപ്പം ഇല്ല , എങ്ങാനും വല്ല ടോം ക്രൂയിസോ , അല്ലെങ്കിൽ ഷാരുഖാനോ ആയിരുന്നെങ്കിൽ അഖില ലോക കർത്താ വെൽഫയറിന്റെ നേതൃത്വത്തിൽ കോക്കായി മൂലയിൽ ഭാരതബന്തു നടത്തി രണ്ടു കാറും കത്തിച്ചു വിറപ്പിച്ചേനേ! (പണ്ടു റിച്ചാർഡ് സായിപ് ശിൽപ ഷെട്ടി ചേച്ചിനെ കിസ്സിച്ചപ്പോൾ ഹനുമാൻ സേന ജനിച്ചിട്ടേ ഉണ്ടാർന്നുള്ളൂ , അതു പിന്നെ സായിപ്യേട്ടൻ ആയതു കൊണ്ട് ച്യേച്ചിക്കും വല്യ ബെഷമം ഉണ്ടായില്ല.)  കഷണ്ടി മഹാത്മ്യം എവിടെയും രേഖപ്പെടുത്താത്ത എന്നാൽ ചരിത്രാതീത കാലം മുതൽക്കേ ഉള്ള ഒന്നാണ്. കഷണ്ടി എന്നത് പോരാളിയുടെ ലക്ഷണമാണ്. കക്ഷണ്ടിക്കാർക്കു മാത്രം കിട്ടുന്ന ചില ഗുണങ്ങൾ ഉണ്ട് . മരുഭൂമിയിലെ ഒയാസിസ് പോലെ നെറ്റിയിൽ മാറാല എന്ന തോന്നിക്കുന്ന വിധം എ...

ആ ... പത്തിൽ നീയെങ്ങാനും ?"

Image
രാവിലെ എഴുന്നേറ്റപ്പോൾ വൈകി ഫയർ ഗേൾസ് വാട്ട്സാപ്പ് ഗ്രൂപ്പ്‌ പരിശോധിച്ചു. ദിനമേയുള്ള ശീലമായി മാറിയിരിക്കുന്നു വാട്ട്സാപ് ..... ചായ കുടിക്കുന്ന പോലെ  ഈ 45 വയസ്സിലും കോളേജിൽ പഠിച്ച സുഹൃത്തുക്കളെ  ചേർത്തു നിർത്താൻ സഹായിക്കുന്നത്  ഈ വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ...  ഫയർ ഗേൾസ്സിൽ മഹാരാജാസ് കോളേജിൽ പഠിച്ച പെൺകുട്ടികൾ മാത്രമേ ഉള്ളൂ. മെയിൻ ഗ്രൂപ്പ് വേറെയുണ്ട്. അൽപം "ഗേളിഷ്" കാര്യങ്ങൾ സംസാരിക്കുന്നതിന് നമ്മുടെ മാത്രം ഗ്രൂപ്പ്  ആവശ്യമാണല്ലോ. കല്യാണം കഴിഞ്ഞു കുട്ടികളും ഭർത്താവുമായി ജീവിതം ഒരു ദിനചര്യ പോലെ മുന്നോട്ടു പോയി കൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിൻറെ പുതിയ ഭാഗമായി വാട്സ്ആപ്പ് വരുന്നത് .കൂടെ പഠിച്ച ഹേമ ആണ് തപ്പിപ്പിടിച്ച്  എൻറെ നമ്പർ കണ്ടെത്തി ഗ്രൂപ്പിൽ ആഡ് ചെയ്തത്. പലരും പല രീതിയിൽ ജീവിക്കുന്നു ചിലർ ജോലിക്ക് പോകുന്നുണ്ടെങ്കിലും ഭൂരിഭാഗവും വീട്ടമ്മമാർ തന്നെ. പലരുടെയും കുട്ടികളുടെ കല്യാണവുമായി . മിക്കപ്പോഴും ഗുഡ്മോണിങ് മോണിംഗ്, ഗുഡ് ആഫ്റ്റർനൂൺ മെസ്സേജുകൾ ആണ് ഗ്രൂപ്പിൽ ഉണ്ടാകാറുള്ളത് ഉള്ളത്.  സൗമ്യയുടെ വെറുപ്പിക്കൽ ഫോർവേഡുകളും.. അല്ലാത്തപക്ഷം ഗ്രൂപ്പിൽ ഈ...