Posts

Showing posts from December, 2024

രാരിച്ചൻ എന്ന പൗരൻ

കമ്യൂണിസം കറപിടിച്ചപ്പോൾ അതിൽ വർഗീയം പുരണ്ടപ്പോൾ പിന്നിലേക്ക് മാറി എംഗൽസിനെയും മാർക്ക്സിനെയും ധീരനവോത്തമ പുതുയുഗസ്വപ്നം ലഹരിപിടിപ്പിച്ച നാളുകളിൽ  അവൻ പുറത്തേക്കിറങ്ങി അലറി " എന്നെ വഴി തെറ്റിക്കാൻ നോക്കണ്ടെടാ വർഗീയ തിമിര ഭൂതമേ" "നിനക്കെന്തെങ്കിലും പറ്റിയോ" ഞാൻ തിരക്കി. രാരിച്ചൻ അങ്ങനെയാണ് സ്നേഹം വാരിക്കോരിക്കൊടുക്കും നിൽക്കുന്ന ചേരിയിൽ ആത്മാർത്ഥതയോടെ ചങ്കു വിരിച്ച് നിൽക്കും. "ചങ്കു വിരിച്ച് രാരിച്ചൻ നെഞ്ചുവിരിച്ച് രാരിച്ചൻ ഇങ്കുലാബാ സിന്ദാബാ" രാരിച്ചൻ ബാഹുബലി പ്രതിമ പോലെ ഉയർന്നു നിന്നു. ഹല്ല!, ഇതിന്നിടയിൽ എന്തിനാണ് ഇങ്കുലാബാ . അതു രാരിച്ചൻ്റെ രക്തത്തിലുള്ളതാ ഇർ...റിക്കവറബള് . ഡിസീസാണോ?  അങ്ങനേം പറയാം. പക്ഷെ എന്തിനാണ് വർഗീയ തിമിരഭൂതമേ എന്നു നിലവിളിച്ചത്? അതു നിലവിളിച്ചതല്ല അതിൻ്റെ കൂടെ കുറെ തെറികൾ പറഞ്ഞിരുന്നു. പക്ഷെ ഞാൻ കണ്ടില്ലല്ലോ. അതു വേറെ ചില സ്മൈലികളുടെ ഇടയിൽ പെട്ടതായിരിക്കും. ചിരിക്കുന്ന സ്മൈലികൾ അതല്ലേ ഏറ്റവും വലിയ തെറി രാരിച്ചൻ ചിരിച്ചു. നീയടുത്തതൊഴി.. നിറഞ്ഞ ഗ്ലാസ് കൈക്കലാക്കി അവൻ പാടി " ഉല്ലാസ പൂത്തിരികൾ കണ്ണിലണിഞ്ഞവളേ" രാരീ നീ ഓവറാ ഹേയ്...