മാമ്പഴം (വൈലോപ്പിള്ളി)
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീർ നാലുമാസത്തിന് മുന്പില് ഏറെ നാള് കൊതിച്ചിട്ടീ ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ (2) അമ്മതന്‍ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ അമ്മലര്‍ ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികള്‍ വിരിഞ്ഞ പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍ പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ (2) പൈതലിൻ ഭാവം മാറി വദനാംബുജം വാടീ (2) കൈതവം കാണാക്കണ്ണ് കണ്ണുനീർത്തടാകമായ് മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല (2) മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല എന്നവൻ മാന്‍പെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ (2) *** തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതകക്കിങ്ങിണി സൗഗന്ധിക സ്വർണ്ണമായ് തീരും മുന്‍പേ (2) മാങ്കനി വീഴാന്‍ കാത്തു നിൽക്കാതെ (2) മാതാവിന്റെ പൂങ്കുയിൽ കൂടും വിട്ട് പരലോകത്തെ പൂകി വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ് ക്രീഡാരസലീനനായ് അവന് വാഴ്കെ (2) അങ്കണ...