Posts

Showing posts with the label fisherman

കാതർക്കയുടെ പ്രതികാരം (ഒരു പയർ കഥ)

Image
ഒരു പയർ കഥ മീങ്കാരൻ കാതർ  അതായിരുന്നു ആ ചേട്ടൻ്റെ / ഞങ്ങൾ വിളിച്ചിരുന്ന പേര്. ഉൾനാടൻ മത്സ്യ ബന്ധന ഗ്രാമം ആയ എൻ്റെ നാട്ടിൽ മത്സ്യം വിൽക്കുവാൻ വന്ന ആൾ. എല്ലാ വീടുകളിലും മീൻപിടുത്തം (അഥവാ മത്സ്യ ബന്ധനം) ഉണ്ടായിരുന്നതിനാൽ മിക്കവാറും ദിനങ്ങളിൽ എൻ്റെ വീടിൻ്റെ പരിസരത്തു നിന്നും കാദറിക്കായ്ക്ക് കച്ചവടം കിട്ടാറില്ലായിരുന്നു. പന്ത്രണ്ടാം വാർഡിലെ ക്രിസ്ത്യനികൾ ആയിരുന്നു അദ്ദേഹത്തിൻ്റെ കടൽ മത്സങ്ങളായ ചാള, അയല,ചൂര എന്നിവ വാങ്ങിയിരുന്നത് . "കൊല്ലക്കുടിയിൽ സൂചിവിക്കണ മണ്ടൻ " മജിസ്രേട്ട് പരമൻ, ഭട്ടിൻ്റെ ചായക്കടയിൽ ഇരുന്നു പറഞ്ഞു .   "അവൻ എൻ്റെ പടിഞ്ഞാപ്പുറത്തെ സ്ഥലം ചോദിച്ചു . ഞാങ്കൊടുക്കണില്ലന്നു പറഞ്ഞു , അല്ലേലും എൻ്റെ സ്ഥലം കണ്ട മേത്തനു കൊടുക്കാനുള്ളതല്ല." പരമൻ തൻ്റെ ആഢ്യത്വം വിളമ്പി. കാതർക്ക തലകുനിച്ച് ഇറങ്ങിപ്പോയി. വേമ്പനാട്ട്കയലിൽ നിന്നും വള്ളക്കണക്കിന് ചരക്ക് (മത്സ്യങ്ങൾ) കരയിൽ പിടിച്ചിട്ട ശേഷം ഉള്ള ഇടവേളകളിൽ നേരം പോക്കാനായി ആൾക്കാർ വരുന്ന സ്ഥലങ്ങളിൽ ഒന്നായിരുന്നു " ഭട്ടതിരി "ൻ്റെ ചായക്കട. ഭാസ്കരൻ എന്നായിരുന്നു "ഭട്ടതിരിയുടെ യഥാർത്ഥ ...