ഡോൺക്വിക്സോട്ടുകൾ നമ്മെ സ്വാധിനീക്കുന്നതെങ്ങനെ?
വജ്രം സ്വർണം ഇരുമ്പ് ചെമ്പ് അതുപോലെയുള്ള മറ്റു മൂലകങ്ങൾ ഈ പ്രപഞ്ചത്തിൽ കാണപ്പെടുന്ന പാറ്റേൺ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുമിച്ചാണ് ഇവ കാണപ്പെടുന്നത്. എന്തുകൊണ്ട് ഈ പ്രപഞ്ചത്തിൽ അത് ചിതറി കിടക്കുന്നില്ല ? ചിതറിക്കിടക്കുന്നു എന്നു പറയുമ്പോഴും ചിതറിക്കിടക്കുന്ന ആ സ്ഥലങ്ങളിൽ അവ അവരുടെതായ കൊച്ചു കോളനികളിൽ ആയാണ് നിലകൊളളുന്നത്. പ്രപഞ്ചത്തിൽ ഗാലക്സികൾ ഒരുമിച്ച് കാണപ്പെടുന്നു. ഭൂമിയുടെയും വ്യാഴത്തിന്റെയും ചൊവ്വയുടെയും ഇടക്ക് പെട്ടുപോയ മീറ്ററോയിഡുകൾ മറ്റ് അത്തരം പ്രാപഞ്ചിക വസ്തുക്കൾ ഇവയൊക്കെ തന്നെ പ്രകൃത്യാ സംഘങ്ങൾ ആയാണ് കാണപ്പെടുന്നത്. ഇവയൊക്കെ തന്നെ സ്വന്തം വ്യതിരിക്തത കാത്തുസൂക്ഷിക്കുന്നതിന് ബദ്ധപ്പെടുന്നു. ഈ അജൈവ വസ്തുക്കൾ തങ്ങളുടെതായ കോളനികൾ സൃഷ്ടിക്കുമ്പോൾ അവയിൽ നിന്നും ഉത്ഭവിച്ച സചേതനവസ്തുക്കൾ ( അതിൽ നമ്മളും പെടും) വ്യത്യസ്തമാകുന്നത് എങ്ങിനെ?
മനുഷ്യരാശിയുടെ ചരിത്രം വിഭജനത്തിന്റേതാണ്. ദൈവവിശ്വാസികൾ അവരെ സാത്താനും ദൈവവും , ആദാമും കായീനും, ദേവന്മാരും അസുരന്മാരും,
ആയി വിഭജിച്ച ചരിത്രം!. ശാസ്ത്രജ്ഞന്മാർ അവയെ പോസിറ്റീവും നെഗറ്റീവും ആയും ഭൗമ ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും അവയെ കിഴക്കും പടിഞ്ഞാറും ആയി വേർതിരിച്ച് വിഭജ്ജിച്ച് താന്താങ്ങളുടെ പണി എളുപ്പമാക്കുന്നു. ശൂന്യതയിൽ നിന്നും ബിഗ് ബാംഗ് വഴി പ്രപഞ്ചം ഉണ്ടായപ്പോൾ അതിൻറെ മറുവശമായ ഡാർക്ക് എനർജിയും ഉളവെടുത്തു എന്ന സിദ്ധാന്തം വഴി ശാസ്ത്രവാദികൾ അതിനെ പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും ആയി വേർതിരിക്കുന്നു . ഇവ പരസ്പരം മത്സരിക്കുന്നു. ഒന്ന് മറ്റൊന്നിനു മേൽ ആധിപത്യം സ്ഥാപിക്കുന്നതിന് ചിരം അക്ഷീണം മത്സരബുദ്ധിയോടെ പരിശ്രമിക്കുന്നു.
നിങ്ങളെ ആക്രമിക്കുന്നതിനായി ഒരു ശത്രു ഉണ്ട് അവൻ നിങ്ങളെ ആക്രമിക്കുന്നതിന് എപ്പോഴും തക്കം നോക്കിയിരിക്കുന്നവനാണ് എന്നുള്ള ഒരു മിഥ്യാധാരണ നിങ്ങളുടെ മനസ്സിൽ നിറയ്ക്കുന്നു. ശേഷം നിങ്ങളെ സ്വയം സംരക്ഷിക്കുന്നതിനായി തീരുമാനിക്കുകയും ആ ശത്രുവിനെ എതിർക്കുന്നതിലേക്ക് നിങ്ങളുടെ ആയുധപ്പുരകളിൽ ആയുധങ്ങൾ നിറക്കുവാൻ നിങ്ങൾ തീരുമാനിക്കുന്നു ആയതിലേക്ക് സ്വന്തം കുടുംബം പട്ടിണിയിലാണ് എന്നത് പോലും നിങ്ങൾക്ക് വിഷയമുള്ള കാര്യമല്ല. നിങ്ങൾ പോലുമറിയാതെ ആ Narrative ൻ്റെ അടിമയായി നിങ്ങൾ ആയുസ്സ് കഴിക്കുന്നു.
ഈ Narrative കൾ ഒക്കെതന്നെ കച്ചവടത്തിന്റെ ഭാഗമാണ്. മുതലാളിത്തം തങ്ങളുടെ പണപ്പെട്ടി നിറക്കുന്നതു വഴി തങ്ങളുടെ സമ്പത്ത് കൂമ്പാരമാക്കുകയും ഈ സമ്പത്ത് തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിലേക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. അതായത് അധികാരത്തിൻ്റെ സ്റ്റോറേജ് ആണ് ഇത്തരം പണപ്പെട്ടികൾ . ഈ പണപ്പെട്ടികൾ ഉപയോഗിച്ച് തൊഴിൽ ശക്തി (ഉദാ: സൈനികർ ) വിലക്ക് വാങ്ങുകയും അതുപയോഗിച്ച് നിങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നു.
സ്വന്തം പണപ്പെട്ടികൾ നിറക്കുന്നതിന് നിങ്ങളെ സ്വയം ന്യായീകരിക്കാൻ നിങ്ങൾക്ക് ഒരു ന്യായീകരണം ആവശ്യമാണ് . ഈ ന്യായീകരണം വഴി നിങ്ങൾ നിർമ്മിക്കുന്ന കൃത്രിമ ഭയത്തിൽ നിന്നും രക്ഷ നേടുന്നതിന് നിങ്ങൾ തന്നെ നിർമ്മിക്കുന്ന ആയുധങ്ങൾ നിങ്ങൾ സംഭരിക്കുന്നു. ജനങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി ചിലവാക്കേണ്ടതിൻ്റെ തുകയുടെ വലിയ അംശം അങ്ങനെ വകമാറ്റപ്പെടുന്നു.
നിങ്ങൾ പട്ടിണി കിടന്നും ശത്രുവിനെ നേരിടാൻ തയ്യാറെടുക്കുന്നു . നിങ്ങളിലെ ഭയമാണ് ശത്രുവിൻ്റെ ഏറ്റവും വലിയ ആയുധം എന്നത് മറന്ന് നിങ്ങൾ ശത്രുവിനേക്കാളും വലിയ ശത്രുവാകുന്നതിലേക്കുള്ള മത്സരത്തിൽ ഏർപ്പെടുന്നു.
ഭരണ സംഘങ്ങൾ ഇത്തരം Narrative കളുടെ പ്രചാരകരാണ്. ചിലർ അനുകൂലിക്കുന്നു, ചിലർ എതിർക്കുന്നു, ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾ ഇതിലൊന്നും അഭിരമിക്കാതെ അന്നത്തെ പട്ടിണി മാറ്റുവാനുള്ള കഠിന ശ്രമങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നു .
ലോക മഹായുദ്ധത്തിനു ശേഷം ഒരു ശത്രുവില്ലാതെ ഉഴറിയ അമേരിക്കൻ ചേരിക്ക് അവരുടെ ആയുധക്കച്ചവടത്തിനായി ഒരു പൊതു ശത്രുവിനെ ആവശ്യമുണ്ടായിരുന്നു . ലോക പോലീസിന് വിവിധരാജ്യങ്ങളിലെ പരാജയങ്ങൾക്ക് ശേഷം കിട്ടിയ കച്ചിത്തുരുമ്പായിരുന്നു അവർ തന്നെ വളർത്തിക്കൊണ്ട് വന്ന ഇറാഖിൻ്റെ കുവൈറ്റ് ആക്രമണം . താരതമ്യേന ചെറുതായിരുന്ന ഇറാഖിനെ ആക്രമിച്ചെങ്കിലും ഇതേ പോലെ തന്നെ ആക്രമണം നടത്തിയ റഷ്യക്കെതിരെ ഈ " പോലീസുമാമൻ " കളി ഇതുവരെ ഏറ്റിട്ടില്ല. കൂട്ടുകാരനായിട്ടുള്ള ഇസ്രയേൽ ഗാസയിൽ നടത്തുന്ന "ജാലിയൻ വാലാബാഗ് " മോഡൽ ഈ മാമൻ ഇതുവരെ കണ്ടിട്ടുമില്ല.!
നിങ്ങൾ നിർമ്മിക്കുന്ന ഉൽപന്ന (ആയുധം ) ത്തിന് ഡിമാൻ്റ് ഉണ്ടാകണമെങ്കിൽ ഈ ഉൽപന്നങ്ങൾ ഉപയോഗിക്കപ്പെടണം. അതിലേക്ക് ഒരു ആവശ്യകത സൃഷ്ടിക്കപ്പെടണം. ആവശ്യകത സ്വയം ഉളവായില്ലെങ്കിൽ കൃത്രിമമായി സൃഷ്ടിക്കണം. അവിടെ നിങ്ങൾ നിർമ്മിക്കുന്ന ആയുധങ്ങൾ ചെലവാക്കപ്പെടുകയും പുതിയ " പർച്ചേസ് ഓർഡറുകൾ " ഉണ്ടാകുകയും ചെയ്യും. .
ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ അടിമയാക്കുന്നതിന് ഇത്തരം നെറേറ്റീവുകൾ അവരെ സഹായിക്കുന്നു. ( അധികാരം എന്നത് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ മേൽ സ്വന്തം ശക്തി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രത്യേകതരം മാനസിക സുഖമാണ് ) അടുത്ത തലമുറയുടെ ജീവിതം സുഖകരം ആക്കുന്നതിനേക്കാൾ അധികം സ്വതലമുറയുടെ ജീവിതം ക്ലേശകരമാക്കുന്നതാണ് ഇവയെല്ലാം ചെന്ന് അവസാനിക്കുന്നത്. ഈ മിഥ്യാ ശത്രുവിനെ ആക്രമിക്കുവാൻ ചെല്ലുന്ന ഡോൺ ക്വിക്ക് സോട്ടുകൾ ആണ് നമ്മുടെ ലോക നേതാക്കൾ എന്നതാണ് വിരോധാഭാസം.
വാൽക്കഷ്ണം :
ഇന്ത്യയിൽ ജീവിക്കുന്ന ഒരു ശരാശരി ഇന്ത്യക്കാരൻ പാകിസ്താനിയെ കാണുക തൻ്റെ ആജന്മശത്രുവായാണ്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പലരുടെയും സുഹൃന്ദ് വലയത്തിൽ പാകിസ്ഥാനികളും ഉണ്ടെന്നത് രഹസ്യമല്ലാത്ത കാര്യവുമാണ്. എന്നാൽ രാജ്യങ്ങൾ അവരെ കാണുന്നത് പരസ്പരം ശത്രുക്കൾ ആയാണ്. ആ നെറേറ്റീവിൻ്റെ അടിമയായി ജീവിച്ച എത്രയോ വർഷങ്ങൾ
Comments
Post a Comment