ഗന്ധർവ്വ ക്ഷേത്രവും സർവം മായയും
മലയാളം ഫാന്റസി സിനിമയായ സർവ്വം മായ എന്ന സിനിമ മലയാളിയുടെ മനസ്സിലേക്ക് അവർ പോലുമറിയാതെ പതുക്കെ കുത്തിവെക്കുന്നത് അന്ധവിശ്വാസത്തിന്റെ ഉൽപരിവർത്തനം വന്ന വൈറസുകളാണ്. അതേ വൈറസുകൾ തന്നെയാണ് രോമാഞ്ചം, നന്ദനം, തുടങ്ങിയ ഫാന്റസി ചിത്രങ്ങളും പങ്കുവെയ്ക്കുന്നത്. ഈ സന്ദർഭത്തിലാണ് 1972 ൽ ഇറങ്ങിയ ഗന്ധർവക്ഷേത്രം എന്ന സിനിമ കാലാതിവർത്തിയായ പുരോഗമന ആശയങ്ങളുടെ പതാക വാഹകൻ ആകുന്നത്
1970 കളിൽ കേരളത്തിൽ നിലനിന്നിരുന്ന പല അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ഉള്ള ഒരു സിനിമ എന്ന നിലയിൽ വളരെ പുരോഗമനപരമായ ആശയങ്ങളാണ് ഗന്ധർവ്വക്ഷേത്രം അവതരിപ്പിക്കുന്നത്. ക്ഷേത്രം പൊളിച്ചു കളഞ്ഞ് ഫാക്ടറി പണിയുമ്പോൾ അവിടെ ജോലി ലഭിക്കുന്നത് ആയിരങ്ങൾക്കാണ് എന്ന് പറഞ്ഞു വെക്കുന്നുണ്ട് ഈ സിനിമ. ഗന്ധർവ്വൻ ബാധയും മറ്റും മാനസിക പ്രശ്നങ്ങൾ ആണെന്നും അതെല്ലാം കുട്ടിക്കാലത്ത് തെറ്റായ വിശ്വാസങ്ങൾ കുട്ടികളുടെ മനസ്സിൽ അടിച്ചേൽപ്പിക്കുന്നത് കൊണ്ടാണെന്നും പറഞ്ഞുവെക്കുന്നുണ്ട് ഈ സിനിമ.
മറ്റൊന്ന് സഹോദരിയെ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സതീശനോട് വാസുദേവൻ പറയുന്ന വാക്കാണ്. തൻറെ സഹോദരിയുടെ ജീവിതം അവളുടെ സ്വാതന്ത്ര്യം ആണെന്നും അവൾക്ക് ആവശ്യമായ സംരക്ഷണം താൻ നൽകുമെന്നും സതീശൻ പറഞ്ഞുവെക്കുന്നു.
ഭർതൃഗൃഹങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന യുവതികൾ വീട്ടിൽ ആ വിവരം പറയുമ്പോഴും അതിനെ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോകണം എന്നു പറഞ്ഞു അവരെ മുന്നോട്ടു മരണത്തിലേക്ക് തള്ളി വിടുന്ന 21 ആം നൂറ്റാണ്ടിലെ മാതാപിതാക്കൾക്ക്
ഈ സിനിമ പറഞ്ഞുവെക്കുന്ന പുരോഗമന ആശയങ്ങളെ മനസ്സിലാക്കുമ്പോഴാണ് എത്രമാത്രം പിന്നിലേക്കാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മലയാള സിനിമ സഞ്ചരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടതായ വസ്തുത.
1972 ൽ ഇറങ്ങിയ ഗന്ധർവക്ഷേത്രം എന്ന വളരെ മനോഹരമായ ഗാനങ്ങളുള്ള സിനിമ. വസുമതി .., ഇന്ദ്രവല്ലരി പൂചൂടിവരും എന്നിങ്ങനെ കാലാതിവർത്തിയായ മനോഹം ഗാനങ്ങൾ ഉള്ള സിനിമ. മുന്തിയ റിപ്ലിറ്റ് വാല്യു ഉള്ള ഗാനങ്ങൾ. തകഴി, തോപ്പിൽ ഭാസി തുടങ്ങിയ പ്രതിഭാധനന്മാർ കഥയും തിരക്കഥയും എഴുതി ഉദയായുടെ ബാനറിൽ വിൻസെൻ്റ് സംവിധാനം ചെയ്ത സിനിമയുടെ തുടക്കം കാണുമ്പോൾ നമുക്ക് മണിച്ചിത്രത്താഴ് സിനിമയുടെ പ്രീക്വൽ പോലെ തോന്നും. മാടമ്പളളിയിലെ ഗംഗയെ പോലുള്ള കഥാപാത്രമാണ് ശാരദ അവതരിപ്പിക്കുന്ന ലക്ഷ്‌മി. വല്യ വിദ്യാഭാസമോ വിവരമോ ഇല്ലാത്ത, മാമൂലുകൾ കെട്ടിപ്പിടിച്ച്, അന്ധവിശ്വാസങ്ങളുടെ അഡിക്ട് ആയ അമ്മൂമ്മ പറഞ്ഞ കഥകൾ കേട്ടാണ് ശാരദയുടെ ലക്ഷ്മി എന്ന കഥാപാത്രം വളരുന്നത് . തറവാടിനോട് ചേർന്നുള്ള ഗന്ധർവൻ ക്ഷേത്രത്തിൽ വിളക്ക് വെക്കുന്ന ലക്ഷ്‌മിയിൽ ഗന്ധർവൻ ആവേശിക്കുന്നു. തറവാട്ടിൽ മുൻപ് ഇതുപോലെ ഗന്ധർവസംഗമം നടന്നിട്ടുണ്ടെന്നും നങ്ങേലി എന്ന് പേരുള്ള ആ മുത്തശ്ശി ഒരു സ്വർണ്ണ കുട്ടിയെ പ്രസവിച്ചു എന്നും പറയുന്നു. അങ്ങനെ അന്ധവിശ്വാസങ്ങളുടെ കൂട്ടുപിടിച്ച് ജീവിക്കുന്ന ലക്ഷ്മി രാത്രിയിൽ ഗന്ധർവ്വ സാമീപ്യം അനുഭവിക്കുകയും താൻ ഗന്ധർവ്വൻ ആഘോഷിച്ചിട്ടുള്ളതാണെന്ന് സ്വയം വിശ്വസിക്കുന്നു .
പട്ടണത്തിൽ ജോലിയുള്ള ലക്ഷ്മിയുടെ ചേട്ടൻ വാസുദേവൻ അയാളുടെ സുഹൃത്ത് സതീശനോടൊപ്പം തറവാട്ടിൽ എത്തുകയും ലക്ഷ്മിക്ക് സതീശന് ആയി കല്യാണം നടത്തുകയും ചെയ്യുന്നു. അമ്മൂമ്മ ഒരു ബ്രാഹ്മണനെ കൊണ്ട് ലക്ഷ്മിയുടെ സംബന്ധം നടത്തുവാൻ ആഗ്രഹിച്ചു എങ്കിലും നടത്താൻ സാധിക്കാതെ വന്നപ്പോൾ കുടുംബത്തിൻറെ പാരമ്പര്യം തകർത്തു എന്ന് കാർന്നോന്മാർ പറഞ്ഞതായി സ്വപ്നം കാണുകയും ഹൃദയം പൊട്ടി മരിക്കുകയും ചെയ്യുന്നു. അമ്മൂമ്മയുടെ മരണശേഷം കളപ്പുര ഭാഗം ഒഴിവാക്കി തറവാട് വിൽക്കുകയും വസുദേവനും ലക്ഷ്മിയും സതീശനും ആ നാടിനോട് യാത്ര പറയുകയും ബോംബെയിലേക്ക് കുടിയേറുകയും ചെയ്യുന്നു
പിന്നീടും ലക്ഷ്മിക്ക് സ്വപ്നത്തിൽ ഗന്ധർവ സാമീപ്യം അനുഭവപ്പെടുന്നു. കല്യാണശേഷം ബോംബെയിലേക്ക് പോകുന്ന ലക്ഷ്മിയും സതീശനും അന്നത്തെ പരിഷ്കാര ജീവിതത്തിലെ പുതുമയായ മുറിക്കുള്ളിലെ കുളിപ്പുരയും ടെലഫോണും നഗര ജീവിതവും ഒക്കെ കാണിക്കുന്നുണ്ട്.
പട്ടണത്തിൽ ചില ദിവസങ്ങളിൽ ലക്ഷ്മി ഗന്ധർവ്വ ആവേശം കാണിക്കുന്നുണ്ട്. രാത്രിയിൽ ഇറങ്ങി നടക്കുന്ന ലക്ഷ്മിക്ക് സോമനാംബുലിസം എന്ന മാനസിക രോഗമാണ് എന്ന് ഡോക്ടർ പറയുന്നു. ലക്ഷ്മി മാസം തികയാതെ പ്രസവിക്കുന്നു. എട്ടുമാസം തികഞ്ഞ പ്രസവിച്ച കുട്ടി സതീശനെ പോലെയല്ല എന്നും അത് സതീശന്റെ കുട്ടിയല്ല ഗന്ധർവ്വൻറെ കുട്ടിയാണെന്ന് ലക്ഷ്മി പറയുന്നു. തൻറെ ഭാര്യയെ ഉപേക്ഷിക്കാൻ പോവുകയാണ് എന്ന് ലക്ഷ്മിയുടെ സഹോദരൻറെ അടുത്തുചെന്ന് പറയുമ്പോൾ ദാമ്പത്യ പ്രശ്നം പരിഹരിക്കേണ്ടത് അവരുടെ കുടുംബത്തിനകത്താണെന്നും അഥവാ സഹോദരിയെ ഉപേക്ഷിക്കുകയും സഹോദരിയുടെ കുട്ടി ആരുടേതാണെങ്കിലും സഹോദരിയെയും കുട്ടിയെയും താൻ ഉപേക്ഷിക്കില്ല എന്നും വാസുദേവൻ പറയുന്നു
തന്റെതല്ലാത്ത കുട്ടിയോട് വളരെ ക്രൂരമായി പെരുമാറുന്ന സതീശൻ ലക്ഷ്മിയോട് ക്ഷമിക്കുകയും കുട്ടിയെ ഒഴിവാക്കിക്കൊണ്ട് ഒരു ദാമ്പത്യജീവിതം ശ്രമിക്കുകയും ചെയ്യുന്നു കുട്ടി അച്ഛനെ ഭയപ്പെടുന്നു. എന്തിനാണ് അച്ഛൻ ക്രൂരമായി പെരുമാറുന്നത് എന്ന് കുട്ടി അമ്മയോട് ചോദിക്കുന്നു. ഒരു ദിവസം കടുത്ത പനി ബാധിക്കുകയും എന്നാൽ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതിന് സതീശൻ തയ്യാറാകാതിരിക്കുകയും ചെയ്യുമ്പോൾ ലക്ഷ്മികുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോവുകയും ഹോസ്പിറ്റലിൽ നിന്നും സ്വന്തം തറവാട് ആയ സ്ഥലത്ത് എത്തുകയും ചെയ്യുന്നു. തറവാടും ഗന്ധർവ്വക്ഷേത്രവും നിലനിന്ന സ്ഥലം പൊളിച്ച് ഫാക്ടറി വന്നതായിട്ടാണ് ലക്ഷ്മി കാണുന്നത് അവിടെ വന്നെത്തുന്ന നാട്ടുകാരൻ ലക്ഷ്മിയെ തിരിച്ചറിയുകയും ഫാക്ടറി വന്നതുപോലെ നാട്ടിൽ ഒരുപാട് പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തതായി പറയുന്നു. ഫാക്ടറിയിലെ തൊഴിലാളികൾ ജോലി കഴിഞ്ഞ് ഇറങ്ങി പോകുമ്പോൾ ഇപ്പോൾ ഫാക്ടറിയിലെ സെക്യൂരിറ്റി പണി നോക്കുന്ന പഴയ കാര്യസ്ഥൻ ലക്ഷ്മിയെ കാണുകയും അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു.
വീട്ടിൽ വച്ച് വീണ്ടും കുട്ടിക്ക് പനി മൂർച്ഛിക്കുകയും കുട്ടി മരിച്ചു പോവുകയും ചെയ്യുന്നു. കുട്ടിയെ അടക്കം ചെയ്തതിനുശേഷം തിരിയൂന്ന ലക്ഷ്മി കാണുന്നത് കുറച്ചു കുട്ടികളോടൊപ്പം കളിക്കുന്ന തൻറെ മരിച്ചുപോയ മകനെയാണ് മോനെ എന്ന് വിളിച്ച് ലക്ഷ്മി ആ കുട്ടിയുടെ പുറകെ ചെല്ലുന്നു ഭയന്നുപോയ ആ കുട്ടി സ്വന്തം വീട്ടിലേക്ക് ഓടിപ്പോകുന്നു. പുറകെ ലക്ഷ്മിയും. ഈ സമയത്താണ് സതീശനും ബോംബെയിൽ നിന്ന് ലക്ഷ്മിയെ തിരക്കി നാട്ടിൽ എത്തുന്നത് കുട്ടിയുടെ പുറകെ ഓടുന്ന ലക്ഷ്മിയെ സതീശൻ കാണുകയും സതീശനും ലക്ഷ്മിയും കുട്ടിയുടെ പുറകെ ചൊല്ലുകയും കുട്ടി ഓടിച്ചെന്ന് വീട്ടിൽ ചെല്ലുമ്പോഴാണ് ഗന്ധർവ്വൻ എന്ന ലക്ഷ്മി വിചാരിച്ചിരുന്ന ഗോപാലനെ കാണുന്നത്
ഗോപാലൻ ലക്ഷ്മിയെ പ്രണയിച്ചിരുന്നു ലക്ഷ്മി ഗോപാലനെ കണ്ടിരുന്നത് പക്ഷേ ഗന്ധർവൻ ആയിട്ടാണ് എന്നത് ഗോപാലൻ അറിയില്ലായിരുന്നു എന്നുവേണം അനുമാനിക്കാൻ. താണ ജാതിക്കാരനായ ഗോപാലൻ ക്ഷേത്രത്തിൻറെ വേലിക്കട്ടിനു മറവിലും കുറ്റിക്കാട്ടിനിടയിലും നിന്ന് ലക്ഷ്മിയെ ആരാധിച്ചിരുന്നു ഗന്ധർവ്വനായി തെറ്റിദ്ധരിക്കുകയായിരുന്നു ലക്ഷ്മി അങ്ങനെ ഒരിക്കൽ "ഗന്ധർവ സംഗമം" നടക്കുകയും അധികം താമസിയാതെ ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞ ലക്ഷ്മി പോവുകയും ചെയ്തു. ലക്ഷ്മി പോയ സങ്കടത്തിൽ ഒരു പണിക്കും പോകാതെ ഇരുന്ന് ഗോപാലൻ പിന്നീട് കല്യാണം കഴിക്കുകയും ചെയ്തു. അപ്പോഴാണ് സതീശൻ ഇവിടേക്ക് എത്തുന്നത് എല്ലാം മനസ്സിലായ ലക്ഷ്മി സതീശനോട് ചേർന്ന് കളപ്പുരയിലേക്ക് പോകുന്നു.
വാൽക്കഷണം: ഭാര്യക്ക് കിട്ടിയ തേപ്പ് കാമുകന് കിട്ടിയ തേപ്പ് ഭർത്താവിന് കിട്ടിയ തേപ്പ് ഇത് കണ്ട കാഴ്ചക്കാർക്ക് കിട്ടിയ തേപ്പ് അതാണ് മറ്റൊരു സർക്കാസ്റ്റിക്ക് കാഴ്ചപ്പാടിൽ ഗന്ധർവക്ഷേത്രം സിനിമ.
Comments
Post a Comment