ടിപ്പുവിന്റെ നിധി

നൻപകൽ നേരത്താണ് എനിക്ക്  ഒരു ഫോൺ കോൾ. 
ട്രൂകോളർ രമേഷ് കുമാർ എന്നു പറഞ്ഞ അതിന്റെ ശബ്ദത്തിന്റെ ഉടമ "രാംകുമാർ" കർണാടക യിൽ നിന്നും വിളിക്കുന്നുവെന്ന് പരിചയപ്പെടുത്തി.
വർക്കിങ് ഡേ ആയതു നന്നായി..അല്ലെങ്കിൽ ഉച്ചയ്ക്ക് വിളിച്ചവന്റെ...പച്ചയ്ക്ക് വിളിച്ചേനെ (മനസ്സിൽ 😊)
 പണ്ട് ഞാൻ നോർത്ത് ബ്രാഞ്ചിൽ ജോലി ചെയ്യുന്ന സമയത്ത് പരിചയപ്പെട്ടതാണെന്നും അന്ന് ചെയ്ത് തന്ന സഹായങ്ങൾ മറക്കില്ല എന്നും പറഞ്ഞു. വിളിക്കുന്നത് വളരെ important ആയ ഒരു കാര്യത്തിനാണെന്നും അതിന് ആ നാട്ടിലെ ആരും പറ്റില്ലയെന്നും പ്രശ്നം solve ചെയ്യാൻ "സുരേന്ദ്രേട്ടന്റെ" സഹായം വേണമെന്നും പറഞ്ഞു. 
"ആളെയങ്ങട്ട് പിടി കിട്ടണില്ലല്ലോ"
 എന്നു പറഞ്ഞപ്പോൾ.
  "ഓർക്കുന്നതെങ്ങനെ, വർഷങ്ങൾ ഇത്ര ആയില്ലേ" എന്നു രാംകുമാർ.
"രാംകുമാറിന് ആള് മാറിയതാ" 
"അല്ല ചേട്ടന്റെ വിസിറ്റിംഗ് കാർഡ് ഇപ്പോഴും കൈവശമുണ്ടെന്നും ആ നമ്പർ നോക്കിയാണ് വിളിക്കുന്നത്"
"ആയിക്കോട്ടെ എന്താണ് പ്രശ്നം"
കഥ മുന്നോട്ട് പോകണമല്ലോ..
"അതായത് ചേട്ടാ...എന്റെ അമ്മയുടെ വല്യച്ഛന് വീട് വെയ്ക്കാൻ മൈസൂർ കോട്ടയുടെ അടുത്ത് 15 സെന്റ് സ്ഥലം പതിച്ചു കിട്ടി. വീട് വെയ്ക്കാൻ കുഴി എടുത്തപ്പോൾ ഒരു കുടം കിട്ടി. കുടം നിറയെ സ്വർണ നാണയങ്ങൾ. ടിപ്പുവിന്റെയാ.. പരിശോധിച്ചു ഉറപ്പു വരുത്തി"
"അതിനെന്താ, അത് നിങ്ങൾ ഗവര്മെന്റിൽ ഏൽപ്പിച്ചാൽ പോരെ?."
ഞാൻ നിഷ്കളങ്കനായി ചോദിച്ചു
"ചേട്ടനെന്താ പറയണേ. അത് ഗവര്മെന്റിൽ ഏൽപ്പിച്ചാൽ അവർ പങ്കിട്ടെടുക്കില്ലേ. നമ്മൾക്ക് ഒന്നും കിട്ടില്ലല്ലോ."
"മാത്രമല്ല, അവർ ഈ സ്ഥലം തിരിച്ചെടുക്കും, അപ്പൂപ്പൻ വർഷങ്ങൾ കഷ്ടപ്പെട്ടു കിട്ടിയ ഭൂമിയാണ്"
സ്ഥലം പതിച്ചു കിട്ടാനുള്ള ബുദ്ധിമുട്ട് ഓർത്തപ്പോൾ ശരിയാണല്ലോ എന്നു ഞാനെന്ന നിഷ്‌കു ചിന്തിച്ചു.
"ചേട്ടനൊരു കാര്യം ചെയ്താൽ മതി"
എന്താണാവോ...
"അപ്പൂപ്പന് ഇതു പുറത്തു പറയാൻ വയ്യാത്തത് കൊണ്ടു എന്നോട് രഹസ്യമായി ഡീൽ ചെയ്യാൻ പറഞ്ഞു"
"ഉവ്വോ"
"ഇതിവിടെയാണെങ്കിൽ പുറത്തറിഞ്ഞു കുളമാകും. ചേട്ടൻ നന്നായി ഡീൽ ചെയ്യുമെന്നറിയാവുന്നത് കൊണ്ടാ വിളിച്ചേ"
ഡീലോ... ഞാനോ..എന്തു പണ്ടാരമാണാവോ?
ചേട്ടൻ ഈ സ്വർണം വാങ്ങണം
"എന്റെ കയ്യിൽ കാശില്ല. ഒരു 35ലക്ഷം വരില്ലേ?"
"അതിനു വഴിയുണ്ട്" രാംകുമാർ പറഞ്ഞു
"കുറച്ചു സ്വർണം തരാം, ചേട്ടൻ അതിന്റെ പകുതി വില തന്നാൽ മതി.ബാക്കി പിന്നീട്‌ കുറച്ചു കുറച്ചായി വാങ്ങിയാൽ മതി. മൊത്തം വേണ്ട"
വാങ്ങുക.വിൽക്കുക..വാങ്ങുക.വിൽക്കുക
സൂപ്പർ ഐഡിയ! ഒടുക്കത്തെ ലാഭം...
"ചേട്ടൻ ഇന്ന് രാത്രി ട്രെയിൻ കയറിയാൽ നാളെ നേരം വെളുക്കും മുൻപ് മൈസൂര് എത്തും"
അതിനിടക്ക് രാംകുമാർ എന്നെ ട്രെയിനിൽ കയറ്റി!..
"ഞാൻ പൈസയെക്കുറിച്ചു ചിന്തിക്കട്ടെ ബ്രോ. നീ എനിക്ക് ശ്വാസം വിടാൻ സമയം താ..ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം"
"എപ്പോ?"
"ഞാൻ വിളിക്കാന്നേ.."
"ചേട്ടാ..ഞാൻ വൈകിട്ട് 5 മണിക്ക് വിളിക്കാം, രാത്രി ട്രെയിനിൽ കയറേണ്ടതല്ലേ".
*****
5മണി 1 സെക്കന്റ്
മൊബൈൽ റിങ് ചെയ്തു
Truecaller രമേശ്..ഞാൻ ഫോണെടുത്തു.
"ചേട്ടാ,..ഞാനാ"
സമ്മതിച്ചു...എന്നാലും ..ങ്ങട്ട് ഓർമ്മ കിട്ടുന്നില്ലല്ലോ....ണ്യേ.
രാം കുമാർ വീണ്ടും കഥ പറഞ്ഞു.
റിപ്പീറ്റ്...എന്നെ ട്രെയിനിൽ വീണ്ടും കയറ്റി.
നില്ലേ....നിൽ. ഞാനിത്തിരി ശ്വാസം എടുക്കട്ടേ..

"ഞാനന്നാൽ എന്റെ ബാംഗളൂരുള്ള കൂട്ടുകാരനോട് പറയട്ടെ, അവൻ ഡീൽ ചെയ്യും"

"വേണ്ടെട്ടാ...അത് ശരിയാവില്ല. അപ്പൂപ്പൻ സമ്മതിക്കില്ല.
സമ്മതിച്ചാൽ!...
അതു വേണ്ടെട്ടാ, മൊത്തം പൊളിയും.
എന്ത്?
"നിധി കൈവിട്ട് പോകും".
"നീ പറഞ്ഞതു ഒക്കെ ഓക്കെ....പക്ഷെ ഞാനെങ്ങനെ ഉറപ്പിക്കും...ഒരു കാര്യം ചെയ്യൂ..
ഫോട്ടോ അയക്കു."
"എന്റെ കയ്യിൽ ഫോണിൽ വാട്സാപ്പില്ലാ, ഞാൻ കൂട്ടുകാരന്റെ ഫോണിൽ നിന്നും അയക്കാം..
ഓഹോ..അപ്പോൾ ഇതൊരു കൂട്ടുകച്ചവടം ആണല്ലേ...
വാട്സാപ്പിൽ ഫോട്ടോ വന്നു...ട്രൂകോളർ പിന്നെയും പറഞ്ഞു...രമേശ്..
പുറകെ ഫോൺകാളും....
"ഏട്ടാ...."
"ഞാൻ ട്രെയിൻ കയറാൻ നിൽക്കുവാ..."
ഫോൺകാൾ കട്ട് ചെയ്തു
 നമ്പർ ബ്ലോക്ക് ചെയ്തു...
................
Advt: 
This article is sponsored by Gallops Menstrual Cup - Novel alternative to Sanitary Pad

Comments

Popular posts from this blog

ആത്മാവ് നഷ്ടപ്പെട്ട ശരീരങ്ങൾ

മറഞ്ഞിരിക്കുന്ന ദംഷ്ട്രങ്ങൾ

ഗന്ധർവ്വ ക്ഷേത്രവും സർവം മായയും