MRP യൊക്കെ ഒരു പ്രഹസനമല്ലേ അയി..ശേ
ദിവസം 1.
ഫേസ്ബുക്ക്
നോക്കിക്കൊണ്ടിരുന്നപ്പോളാണ് ഒരു നോട്ടിഫിക്കേഷൻ...
ജോക്കി സ്മാർട്ട് വാച് MRP₹2999.
ഒന്നു തള്ളിയാൽ ₹3000 ആകും
ഇന്നലെ സ്മാർട്ട് വാച്ചു search ചെയ്തായിരുന്നു. ഞാൻ ഗൂഗിളിനോട് മാത്രമേ പറഞ്ഞുള്ളൂ,..ആ ഒരു തെറ്റ് മാത്രം..
ഞാൻ ലിങ്കിൽ ക്ലിക്ക് ചെയ്തു...
കണ്ണിൽ കണ്ട ലിങ്കുകളിലിൽ ക്ലിക്ക് ചെയ്യരുതെന്ന് ബാങ്കുമാമന്മാര് പറഞ്ഞത് വകവെക്കാതെ.
ജോക്കിയുടെ വെബ്സൈറ്റിൽ പോയി വാച്ചുകൾ കണ്ടു, ഒരെണ്ണം സെലെക്റ്റ് ചെയ്തു.. പേരും വീട്ടഡ്രസ്സും കൊടുത്തു പേയ്മെന്റ് ചെയ്യേണ്ട സമയത്തു നെറ്റ് തീർന്നു. സംഭവം പിന്നത്തേക്ക് മാറ്റി വെച്ചു
.
.
ദിവസം 2
+22 കോഡിൽ (മുംബൈ) നിന്നും ഒരു ഫോൺകാൾ. ജോക്കി ചീറ്റർ എന്ന് ട്രൂകോളർ പറഞ്ഞു..ചുവപ്പു ബാക്ഗ്രൗണ്ടും.
ഞാൻ സംശയത്തോടെ ഫോൺ എടുത്തു.
കുറച്ചു നേരത്തെ നിശബ്ദത....ഒരു കിളിനാദം ഹിന്ദിയിൽ ബോലാ....
മേം ഐഷ... ജോക്കി സെ കോൾ കർ റഹീ ഹും...
ഹുങ്കാരശബ്ദം കേട്ടതോടെ ഞാൻ എന്റെ ഹിന്ദിയുടെ കെട്ടഴിച്ചു.
ബോംബെയിൽ നിന്നും..
എന്നു പറഞ്ഞാൽ അവിടെ നിന്നും ഒരു 60 കി.മീ. അകലെ വസായ് എന്നു വിളിക്കുന്ന സ്ഥലത്തെ ഹിന്ദിയുടെ ഓർമക്കാലത്തേക്ക് പോയി..
₹5999 MRP യുള്ള വാച്ച് ഹോളി ആഘോഷൻ ഓഫറുകളുടെ ഭാഗമായി കേവലം ദോഹജാർ നിന്ന്യൻവേ (₹2999) റുപയക്കു കൊടുക്കുകയാണത്രെ.
"യെ ഓഫർ സിർഫ് ആപ്പ് കേലിയേ"ക്കാണത്രെ.
ഈ ആപ്പ് ഞാൻ കേട്ടിട്ടുണ്ട് കൊച്ചേ എന്നു മനസ്സിൽ പറഞ്ഞുകൊണ്ട് ചോദിച്ചു
ഈ MRP ആരാണിട്ടത്?
"കമ്പനി..." കിളി മൊഴിഞ്ഞു.
"ഓഫറോ?"..
"കമ്പനി"..
"നിങ്ങളുടെ MRP.. നിങ്ങളുടെ Offer."
അപ്പോൾ ഈ ഡിസ്കൗണ്ട്?
അതൊരു മാർക്കറ്റിങ് തന്ത്രമല്ലെന്നു
ആർക്കാണറിയാത്തത്?
₹800 ന് കിട്ടുന്ന സാധനം ₹2999ന് വിൽക്കാൻ MRP യിൽ നിന്നും ₹3000ന്റെ ഡിസ്കൗണ്ട്..
ഞാൻ ചുമ്മാ ഒരു ഇരയിട്ടു...
അതേയ് ചേച്ചി... വില കൂടുതലാണ്... ഇനിയും കുറയുമോ?..
സർ യെ MRP സിർഫ് ആപ്....
ആപ്പവിടെ നിൽക്കട്ടെ വിലകുറയോ കൊച്ചേ...?
മേരാ ടോൺ ചേഞ്ജ് ഹൊഗയ..
മേം.ചോയ്ച്ചിട്ട് പറയാം സർ.
ടീക്കെ..
ഫോണ് കട് ചെയ്തു..
.
.
ദിവസം 3
സർ മേ ആകാശ് ജോക്കീ സെ...
നിർത്ത്...നിർത്ത്...ഇന്നലത്തെ കിളിയെവിടെ..ഐഷ...
സോറി സർ...ടീക്കെ സർ...
കുറച്ചു കഴിഞ്ഞു വീണ്ടു കോൾ
സർ മേ രാഹുൽ....
ദേ പിന്നേം...
.
ദിവസം 4
സർ മേം ഐഷ....
ഒക്കെ... ഒക്കെയ് ബോലോ..
സർ ദോഹജർ നിന്ന്യൻവേ...
കുറച്ചു കുറയുമോ? ഒരു ₹500
"ഒരു ഓഫർ തരാം സർ..ആർക്കും കൊടുക്കാത്തത്.."
"പറയൂ"
₹500ന്റെ കൂപ്പണുണ്ട്. കയ്യോടെ ജോക്കി വാച്ചുവാങ്ങിയാൽ കൂപ്പൺ കോഡ് തരാം..."
അപ്പോൾ അങ്ങനെ വരട്ടെ...
വേണമെന്നാൽ ഇനിയും കുറയുമല്ലേ..
"നഹി സർ. ഇത് ലാസ്റ്റ് ആണ്."
"എന്നാ ഹോളി കഴിഞ്ഞു വാങ്ങാം..
ബാക്കി വരുന്ന വാച്ചിന് ₹1999 കൊടുക്കാം അല്ലെങ്കിൽ ₹999 കൊടുക്കാം
എന്തേ?"
സർ MRP...
MRP യൊക്കെ ഒരു പ്രഹസനമല്ലേ അയി..ശേ
*********
This article is sponsored by Gallops Menstrual Cup - Novel alternative to Sanitary Pad

Comments
Post a Comment