Eagle is Waiting.....

       കഴുകൻ

കഴുകൻ കാത്തിരിപ്പാണ്

ശരീരങ്ങൾക്കായി.

തടാകങ്ങൾ കാത്തിരിപ്പാണ്

ഒരിറ്റു ജലത്തിനായി

മേഘങ്ങളുടെ സ്തനകുംഭങ്ങൾ

ഇടംതേടി അലയുന്നു

തടഞ്ഞു നിർത്തും കരങ്ങൾക്കിടയിൽ

പെയ്യുവാൻ

സ്നേഹമസൃണമായ കരങ്ങൾ....

അതെന്നേ

മുറിച്ചു മാറ്റപ്പെട്ടിരുന്നു

അവിടെ

അംബരചുംബികൾ ഉയർന്നിരുന്നു

ഭൂമിയുടെ ഗർഭപാത്രം വരെ,

അവസാന ഉറവും തുരന്നുകൊണ്ടു


വനവൽക്കരണം

പാഠപുസ്തകത്തിലെ

അധ്യായം മാത്രമാകുമ്പോൾ

വനം;

വാർഷിക പരീക്ഷക്ക് ശേഷം

ആക്രിയുടെ,

കടല കച്ചവടക്കാരന്റെ

കടലാസു കഷ്ണം മാത്രമാകുന്നു

നാം കൊറിച്ചു

വലിച്ചെറിയുന്നു

അലിഞ്ഞു തീരുന്നു.

പാഠങ്ങൾ മനസ്സിലെ ചതുപ്പിൽ

ഉപേക്ഷിക്കപ്പെടുന്നു
വനങ്ങൾ മരങ്ങൾ മാത്രമാകുന്നു

മരങ്ങൾ ജഡങ്ങളും


നാം എന്നെ വരണ്ടുകഴിഞ്ഞിരിക്കുന്നു

മനുഷ്യത്വം, സാഹോദര്യം, സ്നേഹം.

ഭീകരതയാൽ, വെറുപ്പിനാൽ,

വിഭാഗീയതയാൽ

മലീമസമാക്കപ്പെട്ട ജനത.

അവിടെ ജലമില്ല, ഉള്ളത് മരീചിക മാത്രം


സ്വന്തം കൈകളാൽ

വധിക്കപ്പെടുന്ന ജനത


നിന്റെ കാത്തിരിപ്പു നീണ്ടതാവില്ല

ഇനിയുള്ളത് നിന്റെ വാഴ്ചയാണ്

നിന്റെ സഹോദരങ്ങൾ ഞങ്ങൾക്കിടയിലുണ്ട്

പുതിയ ബിസിനെസ്സ് ഓപ്പോർച്ചുനിറ്റിയുമായി

ഞങ്ങൾ തെയ്യാറെടുക്കുകയാണ്

നിനക്കു ഭക്ഷണമാകാൻ.

പുതിയ ശരീരമാകാൻ.




---------–-


Comments

Popular posts from this blog

ആത്മാവ് നഷ്ടപ്പെട്ട ശരീരങ്ങൾ

മറഞ്ഞിരിക്കുന്ന ദംഷ്ട്രങ്ങൾ

ഗന്ധർവ്വ ക്ഷേത്രവും സർവം മായയും