നിശബ്ദത


അനങ്ങാതിരിക്കുമ്പോൾ

എന്തു സുഖമാണ്

എന്റെ നിശ്ശബ്ദതയ്ക്ക് നല്ല വില കിട്ടി

ശബ്ദത്തിനു തൂക്കുകയറും.

ഞാൻ മിണ്ടാതിരുന്നു.

അതുകൊണ്ടു നോട്ടപ്പുള്ളിയായില്ല.


ഒരു കിളി എന്നോട്

പ്രാണൻ രക്ഷിക്കാൻ

ആവശ്യപ്പെട്ടു.

മുന്നിൽ പിടഞ്ഞു മരിച്ചു

ഞാൻ അനങ്ങിയില്ല

കാരണം എന്റെ സുഖങ്ങൾ

നഷ്ടപ്പെടുമായിരുന്നു


ഒരിക്കൽ ഞാൻ

പ്രാണന് വേണ്ടി കേണു

ആരും അനങ്ങിയില്ല.

അനങ്ങിയാൽ അവരുടെ

സുഖങ്ങൾ നഷ്ടപ്പെടുമായിരുന്നു.

പക്ഷെ, അവർക്കറിയില്ല,

അവർക്കും പ്രാണന് വേണ്ടി

കേഴേണ്ടിവരുമെന്ന്.


ആത്മാക്കളുടെ വിലാപങ്ങൾ

നിശ്ശബ്ദമായിരുന്നു. പക്ഷെ

ശബ്ദത്തെക്കാൾ ശക്തമായിരുന്നു.

ശബ്ദത്തെക്കാൾ

ശക്തമായിരിക്കുമ്പോൾ

നിശ്ശബ്ദത നല്ലതാണ്.

ഞാൻ നിദ്രവിഹീനനായി

അലയുന്നു. വിലാപങ്ങൾ

ഹൃദയത്തിൽ ശൂലം തറക്കുന്നു.


Comments

Popular posts from this blog

ആത്മാവ് നഷ്ടപ്പെട്ട ശരീരങ്ങൾ

മറഞ്ഞിരിക്കുന്ന ദംഷ്ട്രങ്ങൾ

ഗന്ധർവ്വ ക്ഷേത്രവും സർവം മായയും