Posts

ആത്മാവ് നഷ്ടപ്പെട്ട ശരീരങ്ങൾ

Image
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: വായിച്ചു കിളിപോയാൽ ഞാനുത്തരവാദിയല്ല  "അവൾ ആത്മാവില്ലാത്ത ഒരു വെറും ശരീരം മാത്രമാണ്," റയാൻ ഡോക്ടർ അശോക് വർമ്മയോട് പറഞ്ഞു. അശോക് വർമ്മ തന്റെ മുമ്പിലിരിക്കുന്ന റയാനെ സൂക്ഷിച്ചുനോക്കി. റയാൻ ശൂന്യമായ കണ്ണുകളോടെ തന്റെ മുന്നിലിരിക്കുന്ന ടേബിളിലേക്ക് നോക്കിയിരുന്നു. അവന്റെ കൈകളിൽ നിന്ന്, രക്തം ഉണങ്ങിപ്പിടിച്ച പാടുകൾ ഇപ്പോഴുമുണ്ട്. അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. "റയാൻ, നിങ്ങൾ ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കരുത്," ഡോക്ടർ വർമ്മ സൗമ്യമായി പറഞ്ഞു. "സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറഞ്ഞാൽ എളുപ്പത്തിൽ ചികിത്സ തുടങ്ങാം." റയാൻ ഒരു ദീർഘനിശ്വാസമെടുത്തു. "ഡോക്ടർ, ഇത് ശരീരത്തിനോ മനസ്സിനോ ഉള്ള രോഗമല്ല. ഇത് ഇതിനും അപ്പുറത്തുള്ള എന്തോ ഒന്നാണ്." വർമ്മ റയാന്റെ മാനസികനില മനസ്സിലാക്കാൻ ശ്രമിച്ചു.  കഴിഞ്ഞ ആഴ്ച റയാൻ തന്റെ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു. പോലീസ് ചോദ്യം ചെയ്യലിൽ, റയാൻ ഒരേയൊരു കാര്യം മാത്രമാണ് ആവർത്തിച്ചത്, "അവൾ എന്റെ ഭാര്യയല്ല, അവളുടെ ശരീരത്തിൽ മറ്റെന്തോ ഒന്നാണ്." പോലീസ് റയാനെ ഒരു മാനസികരോ...

മറഞ്ഞിരിക്കുന്ന ദംഷ്ട്രങ്ങൾ

Image
അമ്മാളു ചിരിച്ചു. സുന്ദരിയാണവർ വെളുത്ത തൊലിയുള്ളവൾ. അവളുടെ മുഖത്ത് മാഞ്ഞു പോയ യൗവനത്തെ തിരിച്ചു പിടിക്കുവാനുളള ശ്രമങ്ങൾ നടന്നിരുന്നു. പക്ഷെ അപ്പോഴും ആ വരിവൊത്ത പല്ലുകൾ അങ്ങനെ തന്നെയുണ്ടായിരുന്നു. ചുണ്ടുകൾക്കിടയിലൂടെ തെളിവാക്കുന്ന പല്ലുകൾ. വെളുത്ത പല്ലുകൾ തേറ്റപ്പല്ലുകളായിരുന്നു അതിൽ എത്രയോ പേരുടെ ചോര പുരണ്ടിരുന്നു. ചോരയുടെ നിറം കണ്ട് അതിൻറെ ഉടമയുടെ ശരീരനിറം എന്തായിരിക്കുമെന്ന് ഞാൻ ഉറക്കെ ചിന്തിച്ചു. കറുപ്പോ അതോ വെളുപ്പോ? കറുപ്പിലും വെളുപ്പിലും അത് ചുവന്നിരിക്കുന്നു " ഞാൻ കറുത്ത രക്തം പാനം ചെയ്യാറില്ല " അമ്മാളു പറഞ്ഞു " അത് ദുഷിച്ചരക്തം ആണ് ". " അതിന് നിണം ചുവപ്പല്ലേ? " " ആരു പറഞ്ഞു. ചില രക്തം കറുത്തിരിക്കും ചിലത് ചുവന്നും " ദുഷിച്ച രക്തം കറുത്തിരിക്കും അവർ ചിരിച്ചു. എനിക്കതിഷ്ടമല്ല പല്ലുകളിലെ നിണക്കറ അവർക്ക് ബീഭൽസത നൽകി. ചുണ്ടിലെ ചുവപ്പു ചായത്തിനപ്പുറം അമ്മാളുവിൻ്റെ കാമാതുരമായ കണ്ണുകൾ തിളങ്ങി. ചുണ്ടുകളിൽ കടിക്കാൻ എനിക്കിഷ്ടമാണ്. അപ്പോൾ അവ കൂടുതൽ ചുവക്കും. ചെമ്പനീർ പോലെ അവർ പൊട്ടിച്ചിരിച്ചു. എൻ്റെ ചുണ്ടുകൾ കടിച്ചു പറിക്കുമോ എന്ന് ഞാൻ...

ചില പ്രളയ ചിന്തകൾ

ചില പ്രളയ ചിന്തകൾ പ്രളയം ആദ്യം ഒരാർപ്പു വിളി പിന്നെ ഒരു നിലവിളി വഴികൾ അഴിമതിക്ക് പലവഴി പ്രളയം ഒരു വഴി വാർത്ത കാണുന്നവന് ഒരു വാർത്ത അനുഭവിക്കുന്നവന് ജീവപലായനം ദാരിദ്യം ഉള്ളവന് ഇല്ലാത്തതും ഇല്ലാത്തവന് ഉള്ളതും. കാലാവസ്ഥ വ്യതിയാനം മുൻഗാമികൾ പിന്ഗാമികൾക്ക് നൽകിയ സമ്മാനം.

Death of a Dove

Image
****Warning***** Some may Get Disturbed for the violence   in the Story പ്രാവിന്റെ മരണം കാർ റോഡിലേക്ക് തിരിഞ്ഞു. മഴയിൽ കുതിർന്ന റോഡ്. പെട്ടെന്ന് ഞാൻ വണ്ടി സ്ലോ ആക്കി. പറക്കാൻ പറ്റാതെ ഒരു പ്രാവ് റോഡിൽ നിൽക്കുന്നു. തന്റെ വശങ്ങളിൽ കൂടി പാഞ്ഞുപോകുന്ന വണ്ടികളിൽ തട്ടാതെ അവൻ ജീവഭയത്തോടെ തെന്നി മാറുന്നുണ്ടായിരുന്നു. അവനെ തട്ടാതെ, ടയറിലുരസ്സാതെ ഞാൻ വണ്ടി നിറുത്തി. പുറകെ വന്ന കാർ എന്റെ വണ്ടിയെയോ, ആ പ്രാവിനെയോ തട്ടാതെ കടന്നു പോയി. ഡോർ തുറന്നു റോഡിലെ ബീഭത്സമായ അവസ്ഥയിൽ നിന്നും അവനെ രക്ഷിക്കാൻ തീവ്രമായി ഞാൻ ആഗ്രഹിച്ചു. കാറിനുള്ളിലെ സുഖശീതളമായ അവസ്‌ഥ എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. എന്നിലെ സ്വാർത്ഥൻ, സുഖലോലുപൻ ഉണർന്നു വിലക്കി. വെറുതെ ഞാനെന്തിന്  ഇറങ്ങി വേണ്ടാത്ത പണിക്കു പോകണം?. അതിനോട് തിരക്കുള്ള റോഡിൽ ഇറങ്ങാൻ ആരു പറഞ്ഞു?. അവന്റെ വിധിയാണത്. ലോകത്തു ജീവിക്കുവാനുള്ള അർഹത നഷ്ടപ്പെട്ടു കഴിഞ്ഞവൻ. കാലഹരണപ്പെട്ടവൻ. മഴയിൽ കുതീർന്ന ചിറകടിക്കുവാൻ അവൻ ശ്രമിച്ചു. കഴിഞ്ഞില്ല. കുറെയധികം.ഒരുകാലത്ത് ഉയരങ്ങൾ താണ്ടുവൻ താങ്ങായിരുന്ന ചിറകുകൾ ചേതന നഷ്ടപ്പെട്ടതായി കാണപ്പെട്ടു.  തനിക്ക് ആസന്നമായ വി...

നിശബ്ദത

അനങ്ങാതിരിക്കുമ്പോൾ എന്തു സുഖമാണ് എന്റെ നിശ്ശബ്ദതയ്ക്ക് നല്ല വില കിട്ടി ശബ്ദത്തിനു തൂക്കുകയറും. ഞാൻ മിണ്ടാതിരുന്നു. അതുകൊണ്ടു നോട്ടപ്പുള്ളിയായില്ല. ഒരു കിളി എന്നോട് പ്രാണൻ രക്ഷിക്കാൻ ആവശ്യപ്പെട്ടു. മുന്നിൽ പിടഞ്ഞു മരിച്ചു ഞാൻ അനങ്ങിയില്ല കാരണം എന്റെ സുഖങ്ങൾ നഷ്ടപ്പെടുമായിരുന്നു ഒരിക്കൽ ഞാൻ പ്രാണന് വേണ്ടി കേണു ആരും അനങ്ങിയില്ല. അനങ്ങിയാൽ അവരുടെ സുഖങ്ങൾ നഷ്ടപ്പെടുമായിരുന്നു. പക്ഷെ, അവർക്കറിയില്ല, അവർക്കും പ്രാണന് വേണ്ടി കേഴേണ്ടിവരുമെന്ന്. ആത്മാക്കളുടെ വിലാപങ്ങൾ നിശ്ശബ്ദമായിരുന്നു. പക്ഷെ ശബ്ദത്തെക്കാൾ ശക്തമായിരുന്നു. ശബ്ദത്തെക്കാൾ ശക്തമായിരിക്കുമ്പോൾ നിശ്ശബ്ദത നല്ലതാണ്. ഞാൻ നിദ്രവിഹീനനായി അലയുന്നു. വിലാപങ്ങൾ ഹൃദയത്തിൽ ശൂലം തറക്കുന്നു.

Eagle is Waiting.....

Image
       കഴുകൻ കഴുകൻ കാത്തിരിപ്പാണ് ശരീരങ്ങൾക്കായി. തടാകങ്ങൾ കാത്തിരിപ്പാണ് ഒരിറ്റു ജലത്തിനായി മേഘങ്ങളുടെ സ്തനകുംഭങ്ങൾ ഇടംതേടി അലയുന്നു തടഞ്ഞു നിർത്തും കരങ്ങൾക്കിടയിൽ പെയ്യുവാൻ സ്നേഹമസൃണമായ കരങ്ങൾ.... അതെന്നേ മുറിച്ചു മാറ്റപ്പെട്ടിരുന്നു അവിടെ അംബരചുംബികൾ ഉയർന്നിരുന്നു ഭൂമിയുടെ ഗർഭപാത്രം വരെ, അവസാന ഉറവും തുരന്നുകൊണ്ടു വനവൽക്കരണം പാഠപുസ്തകത്തിലെ അധ്യായം മാത്രമാകുമ്പോൾ വനം; വാർഷിക പരീക്ഷക്ക് ശേഷം ആക്രിയുടെ, കടല കച്ചവടക്കാരന്റെ കടലാസു കഷ്ണം മാത്രമാകുന്നു നാം കൊറിച്ചു വലിച്ചെറിയുന്നു അലിഞ്ഞു തീരുന്നു. പാഠങ്ങൾ മനസ്സിലെ ചതുപ്പിൽ ഉപേക്ഷിക്കപ്പെടുന്നു വനങ്ങൾ മരങ്ങൾ മാത്രമാകുന്നു മരങ്ങൾ ജഡങ്ങളും നാം എന്നെ വരണ്ടുകഴിഞ്ഞിരിക്കുന്നു മനുഷ്യത്വം, സാഹോദര്യം, സ്നേഹം. ഭീകരതയാൽ, വെറുപ്പിനാൽ, വിഭാഗീയതയാൽ മലീമസമാക്കപ്പെട്ട ജനത. അവിടെ ജലമില്ല, ഉള്ളത് മരീചിക മാത്രം സ്വന്തം കൈകളാൽ വധിക്കപ്പെടുന്ന ജനത നിന്റെ കാത്തിരിപ്പു നീണ്ടതാവില്ല ഇനിയുള്ളത് നിന്റെ വാഴ്ചയാണ് നിന്റെ സഹോദരങ്ങൾ ഞങ്ങൾക്കിടയിലുണ്ട് പുതിയ ബിസിനെസ്സ് ഓപ്പോർച്ചുനിറ്റിയുമായി ഞങ്ങൾ തെയ്യാറെടുക്കുകയാണ് നിനക്കു ഭക്ഷണമാകാൻ. പുതിയ ശരീര...

ഒരു അച്ഛൻ്റെ രോദനം

Image
അങ്ങനെ ദക്ഷിണഭാരതത്തിലെ കാനന ദേശത്ത് നായകനായി വിലസിടുമ്പോഴാണ് അങ്ങ് തെലുങ്കു ദേശത്ത് നിന്നും ജരാമൗലിയുടെ ഫോൺ വിളി. ഏട്ടാ ഞാനൊരു പാനിന്ത്യൻ പടം പിടിക്കുന്നു ലുക്ക് ടെസ്റ്റ് വേണം. റോൾ കട്ടപ്പ. നായകനാണോ അല്ല. നായകൻ്റെ അല്ല , നായകൻ്റെ അമ്മായിയുടെ വലം കൈ റോളാണ്. ഹെന്ത്. നോം അമ്മായിയുടെ വലം കൈ ? അമ്മായി മറ്റാരുമല്ലാ നമ്മുടെ മരിയാകൃഷ്ണനാണ് ഓ.. ഡാർക്ക് ..... ഹേ കാട്ടാളാ ... അല്ല, ജരാമൗലീ'... വേട്ടാവളിയാ നിനക്കെങ്ങനെ ധൈര്യം വന്നു ഈ കാനനദേശത്തെ രാജകുമാരനും ഉടയോനുമായ നമ്മോട് ഇത്തരുണത്തിൽ ധിക്കാരപരമായി പെരുമാറാൻ ? ദേഷ്യത്തോടെ ഫോൺ വലിച്ചെറിഞ്ഞു അതു കൊള്ളാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് തൻ്റെ പതിവു മെയ് വഴക്കത്തോടെ പെരുമ്പാവൻ മുറിയിലേക്ക് കടന്നു വന്നു. "തെലുങ്കിലെ മാമാപ്പണി വേണ്ടണ്ണാ. മാസും കോമഡിം കാണിച്ച് ഹീറോയിക്കാൻ നമ്മുക്ക് പെരുച്ചാഴിയുണ്ട് കൂതറയുണ്ട് പിന്നെ മിസ്റ്റർ ഫ്രോഡുമുണ്ട്.." പെരുമ്പാവ് മൊഴിഞ്ഞു.  വർഷം 2015 ഭാരതം മുഴുവൻ ആ മാമയെ തെരഞ്ഞു .  " ശെന്നാലും കട്ടപ്പ ബാഹുബലിയെ കുത്തിയതെന്തായിരിക്കും?" ഭാരതീയ സിനിമാ ചരിത്രത്തിൽ ഗബർ സിംഗിനോളം ചർച്ചയായ അതുക്കും മേലെ ച...